വാക്സിനേഷന്‍ ; പ്രത്യേക കാമ്പുകള്‍ നടത്തും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയില്‍ എല്ലാവരും രണ്ടു ഡോസ് കോവിഡ് വാക്സിന്‍ എടുത്തു എന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്താന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡിസംബര്‍ 29, 30, 31 ജനുവരി ഒന്ന് തീയതികളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പ്. പഞ്ചായത്ത് അംഗങ്ങള്‍, ആശാ – ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ബോധവത്കരണം നടത്തി വാക്സിന്‍ സ്വീകരിക്കാനുള്ളവരെ ക്യാമ്പുകളില്‍ എത്തിക്കും. കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കുന്നതിന് മുന്‍പായി മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമുണ്ടായാല്‍ രോഗികളെ താമസിപ്പിക്കുന്നതിന് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും. ആലപ്പുഴ ബീച്ചിലെ ആള്‍കൂട്ടം നിയന്ത്രിക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിക്കും. ബീച്ചിലെ പ്രവേശനം രാത്രി 10 വരെയാക്കി നിയന്ത്രിക്കാനും യോഗത്തില്‍ തീരുമാനമായി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി ഏബ്രഹാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജമുന വര്‍ഗീസ്, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എസ്.ശ്രീകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...