Thursday, July 3, 2025 11:35 pm

എല്ലാ പൈലറ്റുമാർക്കും കൊവിഡ് വാക്സീൻ ലഭ്യമാക്കണം ; പണിമുടക്ക് ഭീഷണിയുമായി എയർ ഇന്ത്യ പൈലറ്റുമാർ

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് വാക്സീൻ ലഭ്യമാക്കിയില്ലെങ്കിൽ പണിമുടക്കാരംഭിക്കുമെന്ന ഭീഷണിയുമായി എയർ ഇന്ത്യ പൈലറ്റുമാർ രം​ഗത്ത്. എല്ലാ പൈലറ്റുമാർക്കും വാക്സീൻ ലഭ്യമാക്കണം. പൈലറ്റുമാരിൽ പലരും കൊവിഡ് പൊസിറ്റീവാണ്.  ഇവര്‍ക്ക്  മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും പൈലറ്റുമാർ ആരോപിച്ചു. ഇതു സംബന്ധിച്ച് പൈലറ്റ് അസോസിയേഷൻ വ്യോമയാന മന്ത്രിക്ക് പരാതി നൽകി.

രാജ്യത്ത് കൊവിഡ് വ്യാപനം  അതിതീവ്രമായിത്തന്നെ തുടരുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോഴും മൂന്നരലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3, 57,229 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് രാവിലെ ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. 3449 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,22,408 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 34,47,133 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്.

അതേസമയം രോ​ഗവ്യാപനം പിടിച്ചുകെട്ടാൻ ലോക്ക്ഡൗൺ വേണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി രംഗത്തെത്തി. രോഗവ്യാപന തീവ്രത കുറയ്ക്കാൻ ഏക മാർഗം ലോക്ക് ഡൗണാണെന്നാണ് രാഹുൽ പറയുന്നത്. സർക്കാരിന്റെ  നിഷ്ക്രിയത്വം ജനങ്ങളെ കൊല്ലുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...