വാക്​സിന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റ്​ തിരുത്താന്‍ സംവിധാനമൊരുക്കി കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വാക്​സിന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റ്​ തിരുത്താന്‍ സംവിധാനമൊരുക്കി കേന്ദ്രസര്‍ക്കാര്‍. കോവിന്‍ പോര്‍ട്ടലില്‍ തന്നെയാണ്​ ഇതിനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നത്​. കോവിന്‍ പോര്‍ട്ടലില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത Raise an Issue എന്ന ഫീച്ചറിലൂടെ തെറ്റ്​ തിരുത്താമെന്നാണ്​ ​അറിയിപ്പ്​.

പേര്​, ജനന വര്‍ഷം, ലിംഗഭേദം എന്നിവയിലെല്ലാം തെറ്റുണ്ടെങ്കില്‍ തിരുത്താം. 10 അക്ക  മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്‌​ ഒ.ടി.പിയുടെ സഹായത്തോടെ കോവിന്‍ പോര്‍ട്ടലിലേക്ക്​ ലോഗ്​ ഇന്‍ ചെയ്യുകയാണ്​ ആദ്യം വേണ്ടത്​. വാക്​സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ Raise an Issue എന്ന ഓപ്​ഷനും കാണും. അതില്‍ ക്ലിക്ക്​ ചെയ്​താല്‍ പേര്​, ജനന വര്‍ഷം, ലിംഗഭേദം ഇതില്‍ ഏതിലാണ്​ തിരുത്തല്‍ വരുത്തേണ്ടതെന്ന്​ ചോദിക്കും. ആവശ്യമുള്ളതില്‍ ക്ലിക്ക്​ ചെയ്​തതിന്​ ശേഷം തിരുത്തല്‍ വരുത്താം.

തിരുത്തല്‍ വരുത്തിയാല്‍ ഉടന്‍ പുതിയ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ ലഭിക്കും. കോവിഡ്​ വാക്​സിനേഷന്​ ശേഷം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പിഴവുകളുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ തെറ്റ്​ തിരുത്തുന്നതിനുള്ള അവസരവുമായി ​ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...