കോന്നി: കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നല്‍കി. താലൂക്ക് ലൈബ്രറി കൗൺസിലിനു കീഴിലുള്ള ഓരോ വായനശാലയിൽ നിന്നും പിരിച്ചെടുത്ത തുകയായ 1,65,220 രൂപ, താലൂക്ക് പ്രസിഡന്റ് പി.വി.ജയകുമാർ, സെക്രട്ടറി അഡ്വ. പേരൂർ സുനിൽ എന്നിവരിൽ നിന്നും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. റ്റി കെ ജി നായർ ഏറ്റുവാങ്ങി.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം എസ് ജോൺ, ജില്ലാ വൈസ് പ്രസിഡന്റ് പി ജി ആനന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ സുരേഷ്, ഉഷകുമാരി, താലൂക്ക് വൈസ് പ്രസിഡന്റ് ആർ.പ്രദോഷ് കുമാർ, താലൂക്ക് ജോയിന്റ് സെക്രട്ടറി പി.ആർ.സുധാകുമാർ, താലൂക്ക് എക്സിക്യൂട്ടീവ് അംഗം രജി തോപ്പിൽ എന്നിവർ പങ്കെടുത്തു.