ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാദ്ധ്യത ; അവലോകന യോഗം ചൊവ്വാഴ്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാദ്ധ്യത. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

ബുധനാഴ്ച ചേരേണ്ട അവലോകന യോഗമാണ് നാളത്തേക്ക് മാറ്റി നിശ്ചയിച്ചത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ന് ഗണ്യമായ കുറവുണ്ടായിരുന്നു,​ 9.63 ആണ് ഇന്നത്തെ ടി.പി.ആര്‍. ടി.പി.ആറില്‍ കുറവുണ്ടായാല്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 30നു മുകളിലൊക്കെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത് 16 ഇടങ്ങളില്‍ മാത്രമേ ഉള്ളു. കഴിഞ്ഞ ഒരാഴ്ചയായി ഇളവുകള്‍ അനുവദിച്ച സ്ഥലങ്ങളില്‍ ടിപിആര്‍ നിരക്ക് കൂടിയിട്ടുമില്ല. അതുകൊണ്ടു തന്നെ രോഗവ്യാപന തോത് സംബന്ധിച്ച്‌ വലിയ ആശങ്കയ്ക്ക് ഇടയില്ല എന്നതാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഇപ്പോള്‍ എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ ഇളവുള്ളത്. അത് നാളെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...