വാക്‌സിന്‍ എടുക്കുന്നവരില്‍ ക്രമേണ പ്രതിരോധ ശേഷി കുറയും : കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വാക്‌സിന്‍ എടുത്താലും കോവിഡില്‍ നിന്ന് പരിപൂര്‍ണ സുരക്ഷ കിട്ടുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ഗവേഷകര്‍. വാക്‌സിന്‍ എടുക്കുന്നവരില്‍ ക്രമേണ പ്രതിരോധ ശേഷി കുറയുമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. അസ്ട്രാസെനക (ഇന്ത്യയില്‍ കോവിഷീല്‍ഡ്), ഫൈസര്‍ വാക്സീനുകളുടെ പൂര്‍ണ ഡോസെടുത്ത് ആറ് ആഴ്ചയ്ക്കു ശേഷം ഇവ നല്‍കുന്ന പ്രതിരോധത്തില്‍ കുറവുവന്നുതുടങ്ങുമെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വന്ന ഗവേഷക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വാക്സിന്‍ എടുത്താലും 23 മാസത്തിനു ശേഷം ആന്റിബോഡി അളവു പകുതിയില്‍ താഴെയാകും. ഇതു തുടര്‍ന്നാല്‍ വാക്സീന്‍ ഉറപ്പു നല്‍കുന്ന പ്രതിരോധശേഷി സംശയത്തിലാകുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. പുതിയ വകഭേദങ്ങള്‍ക്കെതിരേയുള്ള ഫലപ്രാപ്തിയിലാണ് ഗവേഷകര്‍ക്ക് ഏറെ ആശങ്കയുള്ളത്. എങ്കിലും വൈറസ് ബാധ കടുക്കുന്നതു തടയാന്‍ ഇരു വാക്സീനുകള്‍ക്കും കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന നിഗമനത്തിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...

കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി...

0
തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച്...