ഭാരത് ബയോടെക് വാക്‌സിന്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ ഭാരത് ബയോടെക് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി. രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് നിര്‍മിച്ച കോവിഡ് വാക്‌സിന്‍ കോവാക്‌സിന്‍റെ അടിയന്തിര നിയന്ത്രിത ഉപയോഗത്തിന് നേരത്തെ ഡിസിജിഐ അനുമതി നല്‍കിയിരുന്നു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അടിയന്തിര ഉപയോഗ അനുമതി നല്‍കിയത് കോവിഷീല്‍ഡിന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ ഉപാധികളോടെയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കിയിരുന്നു. കോവാക്‌സിന്‍ ഉപയോഗിക്കുന്നത് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലാണെന്നും വാക്‌സിന്‍ സ്വീകരിക്കുന്ന എല്ലാവരും ആരോഗ്യവകുപ്പിന്റെ പൂര്‍ണനിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലുള്ള വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് വിവാദങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....