‘സിപിഎം മതധ്രുവീകരണത്തിനു ശ്രമിക്കുന്നു ; മതസൗഹാർദത്തിൽ ലീഗിനു വലിയ പങ്ക്’: രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് മതധ്രുവീകരണത്തിനു സിപിഎം ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മതസൗഹാർദത്തെ തകർക്കാൻ ആഞ്ഞു പരിശ്രമിക്കുന്ന സിപിഎം അപകടകരമായ രാഷ്ട്രീയമാണ് കളിക്കുന്നത്. മതവിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത വർധിപ്പിച്ച് സംഘർഷമുണ്ടാക്കി തിരഞ്ഞെടുപ്പ് ജയിക്കാമെന്ന ചിന്ത അപകടകരമാണ്. മുസ്‌ലിം ലീഗിനെ ചെളിവാരിയെറിയാനുള്ള ബോധപൂർവമായ ശ്രമമാണ് സിപിഎം നടത്തുന്നത്. കേരളത്തിന്റെ മതസൗഹാർദം നിലനിർത്തുന്നതിൽ മുസ്‌ലിം ലീഗിനു വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ബിജെപിയെ ശക്തിപ്പെടുത്തി യുഡിഎഫിനെ ദുർബലപ്പെടുത്താനുള്ള ഹീന ബുദ്ധിയാണ് സിപിഎമ്മിന്റേതെന്നു രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ നൂറിൽപരം വാർഡുകളിൽ സിപിഎം– ബിജെപി– എസ്ഡിപിഐ കൂട്ടുകെട്ടുണ്ടായിരുന്നു. നാല് വോട്ടിനു വേണ്ടി എന്തു വർഗീയ കാർഡും കളിക്കാൻ സിപിഎമ്മിനു മടിയില്ല. മതങ്ങളെ തമ്മിലടിപ്പിക്കുന്ന നീക്കത്തിൽനിന്ന് സിപിഎം പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.  യുഡിഎഫിന്റെ അടിത്തറയ്ക്കു കോട്ടമുണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്രശ്നങ്ങൾ പൂർണമായി ചർച്ചയായില്ല. റിബലുകളുടെ ശല്യം യുഡിഎഫിനുണ്ടായി.

സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ പൂർണമായി ചർച്ചയാക്കാൻ കഴിഞ്ഞില്ല. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളുമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചർച്ചയായത്. പോരായ്മകൾ പരിഹരിക്കാൻ യുഡിഎഫ് കൂട്ടായി പ്രവർത്തിക്കും. പ്രതിപക്ഷം സർക്കാരിനെതിരെ ഉയർത്തിയ ആരോപണങ്ങൾ നിലനിൽക്കുകയാണെന്നും നൂറുദിന പരിപാടി തട്ടിപ്പാണെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മൻചാണ്ടി ഏതു പദവിയിൽ വന്നാലും സ്വാഗതാർഹമാണ്. പാർട്ടിയെ ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. എന്തു തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...