വടകര ലഹരികേസ് : അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

വടകര: കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. കേസിലെ പ്രതികളായ മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലീസ് ഉടന്‍ കോടതിയെ സമീപിക്കും. തുടര്‍ന്ന് ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ മറ്റ് അധ്യാപകര്‍ക്കും പങ്കുണ്ടോയെന്ന കാര്യവും ഇതോടൊപ്പം പരിശോധിക്കുന്നുണ്ട്. ഇവരുമായി ലഹരി ഇടപാടുകള്‍ നടത്തിയിരുന്ന മറ്റ് ആളുകളെ കണ്ടെത്താനുള്ള നീക്കങ്ങളും പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇതിനിടെ, കേസില്‍ അറസ്റ്റിലായ താത്കാലിക അധ്യാപികയായ കാവ്യയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തുവരും. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീര്‍ത്തനയെ ഇന്നലെ തന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...