Monday, July 1, 2024 3:26 pm

താ​ലൂ​ക്ക് ഓ​ഫീ​സ്​ തീപിടുത്തം : ബാ​ക്കി​യാ​യ ഫ​യ​ലു​ക​ള്‍ ഉ​ണ​ക്കി​യും വേ​ര്‍​തി​രി​ച്ചും ജീ​വ​ന​ക്കാ​ര്‍

For full experience, Download our mobile application:
Get it on Google Play

വ​ട​ക​ര : താ​ലൂ​ക്ക് ഓ​ഫീ​സ്​ ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ടു​ക്കം വി​ട്ടു​മാ​റി​യി​ല്ലെ​ങ്കി​ലും ബാ​ക്കി​യാ​യ ഫ​യ​ലു​ക​ള്‍ ഉ​ണ​ക്കി​യും വേ​ര്‍​തി​രി​ച്ചും ജീ​വ​ന​ക്കാ​ര്‍. അ​ര​ല​ക്ഷ​ത്തോ​ളം ഫ​യ​ലു​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് ഓ​ഫീ​സി​ല്‍ തീ​പി​ടി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ഓ​ഫീ​സ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​യും 28 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ​യും വി​വി​ധ ഫ​യ​ലു​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

തീ​പി​ടി​ത്ത വി​വ​ര​മ​റി​ഞ്ഞ് നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ ശ​നി​യാ​ഴ്ച​യും താ​ലൂ​ക്ക് ഓഫീസ് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി. ഓ​ഫീ​സി​നു ചു​റ്റും ക​യ​ര്‍ കെ​ട്ടി അ​ധി​കൃ​ത​ര്‍ അ​ക​ത്തേ​ക്കു​ള്ള സ​ന്ദ​ര്‍​ശ​നം ത​ട​ഞ്ഞു. ഫ​യ​ലു​ക​ളും മ​റ്റു വ​സ്തു​ക്ക​ളും താ​ലൂ​ക്ക് ഓഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​രം​തി​രി​ച്ചെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ശ​നി​യാ​ഴ്ച കാ​ര്യ​മാ​യി ന​ട​ന്ന​ത്. വെ​ള്ള​ത്തി​ല്‍ കു​തി​ര്‍​ന്ന ഭാ​ഗി​ക​മാ​യി ക​ത്തി​യ​തും അ​ല്ലാ​ത്ത​തു​മാ​യ ഫ​യ​ലു​ക​ള്‍ ഷീ​റ്റ്​ വി​രി​ച്ച്‌ ഉ​ണ​ക്കാ​നി​ട്ടു.

2019 മു​ത​ലു​ള്ള​ത് ഇ-​ഫ​യ​ലു​ക​ള്‍ ആ​യ​തി​നാ​ല്‍ ആ​ശ്വാ​സ​മു​ണ്ട്. താ​ലൂ​ക്ക് ഓഫീ​സ് താ​ല്‍​ക്കാ​ലി​ക​മാ​യി മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ട്ര​ഷ​റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി.​എ​സ്.​എ​ന്‍.​എ​ല്‍ ഓ​ഫീ​സി​ന​ടു​ത്ത് കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ മു​റി കി​ട്ടു​മോ എ​ന്ന അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. താ​ല്‍​ക്കാ​ലി​ക​മാ​യി സൈ​ക്ലോ​ണ്‍ ഷെ​ല്‍​ട്ട​റും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഹെ​ല്‍​പ് ഡെ​സ്ക് ഉ​ള്‍​പ്പെ​ടെ ആ​രം​ഭി​ച്ച്‌ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി 4677നമ്പര്‍ കുമ്മണ്ണൂർ ശാഖയിലെ വാർഷിക പൊതുയോഗം നടന്നു

0
കോന്നി : എസ്.എന്‍.ഡി.പി 4677നമ്പര്‍ കുമ്മണ്ണൂർ ശാഖയിലെ വാർഷിക പൊതുയോഗം യൂണിയൻ...

പുതിയ ക്രിമിനൽ നിയമം ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുമെന്ന് അമിത് ഷാ സഭയിൽ

0
ന്യൂ ഡല്‍ഹി : പുതിയ ക്രിമിനൽ നിയമങ്ങളിലൂടെ വേഗത്തിൽ നീതി നടപ്പാക്കുമെന്ന്...

‘ കേരളത്തിന്റെ പൊതുവിദ്യാഭ്യാസരം​ഗം മികച്ചത് ‘ ; വലിയ പരിഷ്കാരങ്ങൾക്ക് തുടക്കമാകുന്നുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മികച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല്...

തെറ്റിദ്ധാരണ പരത്താൻ ശ്രമം ; മാധ്യമങ്ങൾക്കെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: പി.ഡബ്ല്യ.ഡി യുടേതല്ലാത്ത റോഡുകൾ പി.ഡബ്ല്യ.ഡി യുടേതാണെന്ന് വരുത്തി തീർക്കുന്ന രീതിയിൽ...