പന്നിയങ്കര ടോള്‍ പ്ലാസയില്‍ അര്‍ഹരായവര്‍ക്കും സൗജന്യ യാത്രാ പാസ് ലഭിക്കുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മണ്ണുത്തി – വടക്കഞ്ചേരി ആറു വരി ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ അര്‍ഹരായവര്‍ക്കും സൗജന്യ യാത്രാ പാസ് ലഭിക്കുന്നില്ലെന്ന് പരാതി. മാര്‍ച്ച് 14ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ടോള്‍ ബൂത്തിന്‍റെ 7.5 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് യാത്രാ സൗജന്യം അനുവദിക്കാന്‍ ധാരണയായത്. എന്നാല്‍ അതനുസരിച്ച് അര്‍ഹതയുള്ളവര്‍ക്ക് പോലും പാസ് ലഭിക്കുന്നില്ലെന്നാണ് പരാതി. കരാര്‍ കമ്പനിയുടെ നിര്‍ദ്ദേശമനുസരിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ നല്‍കിയിട്ടും പലര്‍ക്കും പാസ് ലഭിച്ചിട്ടില്ല. പാസ് ലഭിച്ചവര്‍ക്കും ടോള്‍ ബൂത്ത് കടക്കുമ്പോള്‍ പണം നഷ്ടമാവുന്നതായി പരാതിയുണ്ട്. ഫാസ് ടാഗില്‍ ക്രമീകരണം നടത്തി വേണം പ്രശ്‌നം പരിഹരിക്കാന്‍. അതിനുള്ള സഹകരണം ടോള്‍ പിരിക്കുന്ന കരാര്‍ കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുമെന്നാണ് കരാറുകാരുടെ വിശദീകരണം. നിലവില്‍ നാലായിരത്തോളം വാഹനങ്ങൾക്ക് സൗജന്യ യാത്രാ പാസ് നല്‍കിയിട്ടുണ്ടെന്നും വളരെ കുറച്ചു പേര്‍ക്കേ ടോള്‍ കടക്കുമ്പോള്‍ പണം നഷ്ടപ്പെടുന്നുള്ളൂവെന്നും അവര്‍ പറയുന്നു. അതും പരിഹരിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. ടോള്‍ സൗജന്യം കൂടുതല്‍ പേര്‍ക്ക് വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രതിഷേധം തുടരുകയാണ്. ടോളിന്റെ പത്തു കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്കും നാലു ചക്രമുള്ള ഓട്ടോറിക്ഷകള്‍ക്കും സൗജന്യം വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കരാര്‍ കമ്പനി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...