സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജവും അശ്ലീലവുമായ പ്രചരണങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് കെ കെ രമ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജവും അശ്ലീലവുമായ പ്രചരണങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് വടകരയിലെ യു ഡി എഫ് സ്ഥാനാർഥി കെ കെ രമ എം എൽ എ പരാതി നൽകി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് രമ പരാതി നൽകിയത്. ചോമ്പൽ ഹാർബറിൽ വെച്ച് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പരാതിയിൽ പറയുന്നു. അശ്ലീലച്ചുവയുള്ളതും ദ്വയാർത്ഥ പ്രയോഗങ്ങൾ നിറഞ്ഞതുമായ പോസ്റ്റുകൾ വഴി വ്യക്തിഹത്യ നടത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും രമ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിർമ്മിത ബുദ്ധി ( എ ഐ ) ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങളാണ് തനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. നിരവധി സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴി ഇത്തരം വ്യാജ വീഡിയോകളും പോസ്റ്റുകളും പ്രചരിക്കുന്നത് തന്റെ മാനഹാനിക്ക് കാരണമാകുന്നുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം സൈബർ ആക്രമണങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്നും വടകര എം എൽ എ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...