വടക്കേത്തലയ്ക്കൽ മഹാ കുടുംബത്തിൻറെ 110 വാർഷിക യോഗം നാളെ

For full experience, Download our mobile application:
Get it on Google Play

അടൂർ : വടക്കേത്തലയ്ക്കൽ മഹാ കുടുംബത്തിൻറെ 110 വാർഷിക യോഗം 2024 ഡിസംബർ മാസം 28ാം തീയതി ശനിയാഴ്ച അടൂർ കരുവാറ്റ ട്രിനിറ്റി കൺവെൻഷൻ സെൻററിൽ വച്ച് ചെറിയാൻ ഉമ്മൻ നഗറിൽ വച്ച് നടത്തപ്പെടുന്നു. കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രത്തിൽ ഫാ ഡോ റിഞ്ചു പി കോശിയുടെയും ഫാ ബിജോ പീടികയിലിൻ്റെയും കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. തുടർന്ന് കേരളത്തിൻറെ ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ മലങ്കര മാർത്തോമാ സുറിയാനി സഭയുടെ അടൂർ ഭദ്രാസന എപ്പിസ്കോപ്പ അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം അനുഗ്രഹപ്രഭാഷണം നിർവഹിക്കുന്നു. കുടുംബയോഗം രക്ഷാധികാരി റവ ടി എം ഫിലിപ്പോസ് അധ്യക്ഷത വഹിക്കുന്നു. 8 പ്രധാന ബ്രാഞ്ചുകളും 4 ചാപ്റ്ററുകളും ഉള്ള ഈ കുടുംബത്തിൻ്റെ യോഗം എട്ടു വർഷത്തിലൊരിക്കലാണ് അടൂർ മണക്കാല ശാഖയ്ക്ക് ആതിഥേയത്വം വഹിക്കുവാൻ കഴിയുന്നത്. ആയിരം കുടുംബ അംഗങ്ങൾ എങ്കിലും പങ്കെടുക്കുന്ന ഈ വലിയ സദസ്സിൽ 75 വയസ്സിന് മുകളിലുള്ള മാതാപിതാക്കളെ ആദരിക്കുന്നു പ്രത്യേക നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള കുടുംബാംഗങ്ങളെ അനുമോദിക്കുന്നു. പ്രസ്തുത യോഗത്തിൽ റവ ഫാ ഷിജു ബേബി റവ ഫാ ജോർജ് വർഗീസ് റവ ഫാ ഡാർവിൻ വി വടക്കേത്തലയ്ക്കൽ ശ്രീ കോശി മാത്യു ഷിബു തോമസ് ബിജി ബേബി കുര്യൻ തോമസ് എന്നിവർ പ്രസംഗിക്കുന്നു. അടൂർ മണക്കാല ശാഖയുടെ ജോയി ജോർജ് രാജൻ പി എം നിമേഷ് രാജ് എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...