പത്തനംതിട്ട: ജനവാസ മേഖലയില്‍ വീണ്ടും കടുവ ഇറങ്ങി. വടശ്ശേരിക്കര പേഴുംപാറയിലാണ് കടുവയെ കണ്ടത്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്പെഷ്യല്‍ റാപ്പിഡ് ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.
പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയിലും കടുവയെ കണ്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ച്ചയായി ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കടുവയെ പിടിക്കാനുള്ള ശ്രമം അധികൃതര്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കടുവയെ പിടികൂടാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് തയ്യാറാക്കിയിരുന്നു. കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മേടപ്പാറ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഇടുക്കി സ്വദേശി വിനീഷ് മാത്യുവാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.