വടശേരിക്കരയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി വീടുകളിലേക്കും വാഹനങ്ങളിലേയ്ക്കും ഇടിച്ചു കയറി വന്‍ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശേരിക്കര ഇടത്രമുക്കിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി വീടുകളിലേക്കും വാഹനങ്ങളിലേയ്ക്കും ഇടിച്ചു കയറി വന്‍ നാശനഷ്ടം. ദുരന്തം വഴി മാറിയത് തലനാരിഴയ്ക്ക്. ഇന്നു രാവിലെ ഏഴേ കാലോടെ വടശേരിക്കര ഇടത്രമുക്കിലാണ് സംഭവം. സംഭവത്തില്‍ രണ്ടു ഇരുചക്രവാഹനവും കാറും ഓട്ടോയും തകര്‍ന്നു. സാരമായി പരിക്കേറ്റ ഡ്രൈവറെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിപ്പാട് സ്വദേശിയുടെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കൊമ്പനോലിയിലെ ക്രഷര്‍ യൂണിറ്റില്‍ നിന്നും പാറമക്കുമായെത്തിയ ലോറി വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന സന്തോഷ് വാലുങ്കലിന്റെ ഓട്ടോറിക്ഷ ഇടിച്ചു തകര്‍ത്ത ശേഷമാണ് ലോറി വീടുകളിലേയ്ക്ക് ഇടിച്ചു കയറിയത്. ഇടത്രമുക്ക് പാലത്തിങ്കല്‍ സജി, ഗീവര്‍ഗീസ് എന്നിവരുടെ വീടുകളിലേക്കാണ് ലോറി പാഞ്ഞു കയറിയത്.

വീടിനു മുന്നില്‍ നിന്നും കുട്ടികളെ സ്കൂള്‍ ബസില്‍ യാത്രയാക്കിയ ശേഷം വീട്ടിലേക്ക് സജിയുടെ ഭാര്യ പ്രവേശിച്ചതിനു പിന്നാലെയാണ് ലോറിയും എത്തിയത്. ഗീവര്‍ഗീസിന്റെ വീടിന്റെ മതില്‍ തകര്‍ത്ത ലോറി സജിയുടെ വീടിനുള്ളിലേയ്ക്കാണ് ഇടിച്ചുകയറിയത്. സജിയുടെ വീടിനും ഉള്ളിലെ ഫര്‍ണ്ണിച്ചറുകള്‍ക്കും നാശം നേരിട്ടു. വീടു തകര്‍ത്ത ലോറി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും രണ്ടു ഇരുചക്ര വാഹനങ്ങളും തകര്‍ത്ത് അതിനു മുകളിലേയ്ക്ക് മറിയുകയായിരുന്നു.ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.മലയാലപ്പുഴ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...