സൈ​ജു ത​ങ്ക​ച്ച​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കൊ​ച്ചി​യി​ല്‍ മോ​ഡ​ലു​ക​ള്‍ മ​രി​ച്ച കേ​സിലും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ന​ല്‍​കി​യ പോ​ക്സോ കേ​സി​ലും പ്രതിയായ സൈ​ജു ത​ങ്ക​ച്ച​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം ചെ​റാ​യി​യി​ലെ ലൗ ​ലാ​ന്‍​ഡ് റി​സോ​ര്‍​ട്ടി​ല്‍ നി​ന്നും ഒ​രു സം​ഘ​മാ​ളു​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പണം ആവശ്യപ്പെട്ട് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നാണ് മു​ന​മ്പം പോ​ലീ​സി​ല്‍ സൈ​ജു പ​രാ​തി ന​ല്‍​കി​യ​ത്. പ​ത്ത് ല​ക്ഷം രൂ​പ സം​ഘം ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​വ​സാ​നം ഒ​രു ല​ക്ഷം രൂ​പ​യെ​ങ്കി​ലും ത​ന്നാ​ല്‍ വി​ട്ട​യ​ക്കാ​മെ​ന്ന് സം​ഘം പ​റ​ഞ്ഞ​താ​യും തുടര്‍ന്ന് കൈ​വ​ശം പ​ണം ഇ​ല്ലെ​ന്ന് മ​ന​സി​ലാ​യ​പ്പോ​ള്‍ ത​ന്നെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി വി​ട്ട​യ​ച്ചു​വെ​ന്നും സൈ​ജു പ​രാ​തി​യി​ല്‍ പറയുന്നു.

സൈ​ജു​വി​ന്റെ പ​രാ​തി പോ​ലീ​സ് ആ​ദ്യം ഗൗ​നി​ച്ചി​ല്ലെ​ങ്കി​ലും ശ​രീ​ര​ത്തി​ലെ മ​ര്‍​ദ​ന​ത്തി​ന്റെ പാ​ടു​ക​ള്‍ കാ​ണി​ച്ച​പ്പോ​ള്‍ പോ​ലീ​സ് വി​ശ്വ​സി​ച്ച​താ​യാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ല്‍ എ​ട്ട് പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും ലൗ ​ലാ​ന്‍​ഡ് റി​സോ​ട്ട് ഉ​ട​മ​യ്ക്കും സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ള്ള​താ​യും സൈ​ജു ആ​രോ​പി​ച്ചു. സൈ​ജു​വി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...