മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ കോടതി ജീവനക്കാര്‍ ഉള്‍പ്പെടുന്ന സംഘത്തെ നാട്ടുകാര്‍ പിടിച്ച്‌ പൊലീസിലേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെമ്പായത്ത് മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ കോടതി ജീവനക്കാര്‍ ഉള്‍പ്പെടുന്ന സംഘത്തെ നാട്ടുകാര്‍ പിടിച്ച്‌ പോലീസിലേല്‍പ്പിച്ചു. അച്ഛനും മകളും യാത്രചെയ്ത ബൈക്ക് ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതോടെയാണ് നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞത്. വെമ്പായം ജംഗ്ഷനില്‍ രാത്രി 8.30ഓടെ ബൈക്കില്‍ പോവുകയായിരുന്ന അച്ഛനെയും മകളെയും ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറാണ് നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞത്. ഇതിനിടെ, നാട്ടുകാര്‍ പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞ സംഘം അപകടകരമായ രീതിയില്‍ വാഹനമോടിച്ച്‌ ഭീതിപടര്‍ത്തി.

വാഹനത്തിലുണ്ടായിരുന്ന മദ്യകുപ്പികള്‍ വാഹനത്തിലിരുന്ന് മദ്യപിച്ച സംഘം റോഡിലേക്ക് വലിച്ചെറിഞ്ഞു. തിരുവനന്തപുരം ജില്ലാ കോടതിയിലെ ജീവനക്കാരന്‍ ടി.സുരേഷ് കുമാര്‍, ഗോപകുമാര്‍, ശശികുമാര്‍, പ്രഭകുമാര്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. കോടതി ജീവനക്കാരാണെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘത്തെ കസ്റ്റഡിയിലെടുത്ത പോലീസ് വാഹനവും പിടിച്ചെടുത്തു. അപകടത്തില്‍പ്പെട്ട് പരുക്കേറ്റ വെമ്പായം സ്വദേശികളായ പ്രേം ലാലിനെയും മകള്‍ ആരതിലാലിനെയും കന്യാകുളങ്ങര ആശുപത്രിയില്‍ പ്വേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...