കെ – റെയിൽ : സർക്കാർ തെറ്റിദ്ധാരണ പരത്തുന്നു : പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

കുന്നന്താനം : സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനത്തിന് സർവേ നടത്താൻ ഹൈക്കോടതി നൽകിയ അനുമതി പദ്ധതിക്കുള്ള അനുമതിയാണെന്ന് നുണപ്രചരണം നടത്തി തെറ്റിദ്ധാരണ പരത്താനാണു സർക്കാരും കെ – റെയിൽ അധികൃതരും ശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആരോപിച്ചു.  പദ്ധതി സാമൂഹ്യ ആഘാതം സൃഷ്ടിക്കില്ലെന്ന് പഠനറിപ്പോർട്ടിൽ വ്യക്തമായെങ്കിൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാനാവൂ. കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കുടിയിറക്കിന് കാരണമാകുന്ന പദ്ധതി സാമൂഹ്യ ആഘാതം സൃഷ്ടിക്കില്ല എന്ന് ആർക്കാണ് പറയാൻ കഴിയുക. ഓരോ ദിവസം കഴിയുംതോറും സിൽവർലൈൻ സംബന്ധിച്ച ദുരൂഹതകൾ ഒന്നിനുപുറകെ ഒന്നായി പുറത്തു വരികയാണെന്നും കുരുക്ക് കൂടുതൽ മുറുകുകയാണെന്നും പുതുശ്ശേരി പറഞ്ഞു.

കെ – റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മാടപ്പള്ളി കാരക്കാട് പാടിയിൽ കെ – റെയിൽ വിരുദ്ധ ജനകീയ സമിതി നടത്തിയ സമര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. ഫാ. ജോൺസൺ വർഗീസ്, വി. ജെ. ലാലി, സുധാ കുര്യൻ, മിനി കെ. ഫിലിപ്പ്, മാത്തുക്കുട്ടി പ്ലാത്താനം, ജി. അശോക്, ബാബു കുരീത്ര, സൈന തോമസ്, വർഗീസ് ആന്റണി, ജിൻസൺ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...