വടശ്ശേരിക്കര : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും അപകടത്തിലായ പാലം സുരക്ഷിതമാക്കുവാന്‍ റാന്നി എം.എല്‍.എ പ്രമോദ് നാരായണന്റെ അടിയന്തിര ഇടപെടല്‍. പഴവങ്ങാടി പഞ്ചായത്തിനെയും വടശ്ശേരിക്കര പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന ഐത്തല മീമുട്ടുപാറ പാലത്തിന്റെ തുണുകളിൽ ആഞ്ഞിലിമരവും മാലിന്യങ്ങളും തടഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു.
ഇത് മൂലം പാലം അപകടകരമായി നില്‍ക്കുകയായിരുന്നു. മഴ തുടര്‍ന്നാല്‍ കൂടുതല്‍ എക്കല്‍ അടിഞ്ഞുകൂടി പാലം തകരാനും സാധ്യത ഏറെയായിരുന്നു. പ്രദേശവാസികള്‍ സ്ഥലം എം.എല്‍.എ പ്രമോദ് നാരായണനെ വിവരം അറിയിച്ചതോടെ അദ്ദേഹം ഉടന്‍തന്നെ സ്ഥലം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.