വാഗമണ്‍ ലഹരിമരുന്ന് നിശാപാ‍ര്‍ട്ടി കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികളെ കൂടി പ്രതി ചേര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: വാഗമണ്‍ ലഹരിമരുന്ന് നിശാപാ‍ര്‍ട്ടി കേസില്‍ നൈജീരിയന്‍ സ്വദേശികളായ രണ്ട് പേരെ കൂടി പ്രതിചേര്‍ത്തു. പാര്‍ട്ടിക്ക് ആവശ്യമായ ലഹരി മരുന്ന് വിതരണം ചെയ്ത രണ്ട് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. നിശാപാര്‍ട്ടിക്ക് ലഹരി മരുന്നുകള്‍ ലഭിച്ചത് നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്. ബാംഗ്ലൂരില്‍ ഉള്ള ഇവരെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി ഉയര്‍ന്നിരിക്കുകയാണ്.

തൊടുപുഴ സ്വദേശിയായ കേസിലെ ഒന്നാംപ്രതി അജ്മലിന്‍റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നത് എന്നത് അന്വേഷണത്തില്‍ വ്യക്തമായിരുന്നു . പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരിമരുന്നിന്‍റെ ഉറവിടം ബെംഗളൂരുവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തത ലഭിച്ചത് . ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...