ടിപ്പര്‍ ലോറി കയറി രണ്ടര വയസ്സുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ടിപ്പര്‍ ലോറി കയറി രണ്ടര വയസ്സുകാരന്‍ മരിച്ചു. മലപ്പുറം മമ്ബാട് തോട്ടിന്റക്കര പനയംകുന്ന് കുണ്ടില്‍തൊടിക ഷൗക്കത്തിന്റെ മകളുടെയും കാളികാവ് സ്വദേശിയുടെയും മകന്‍ ഐദിന്‍ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ കുട്ടിയുടെ മാതാവിന്‍റെ വീടിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്.

പ്രദേശത്ത് റോഡിന്‍റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് നിര്‍മ്മാണ സാമഗ്രികളുമായി വന്ന ലോറി കയറിയാണ് അപകടമുണ്ടായത്. ചെറിയ പോക്കറ്റ് റോഡിലേ ക്ക് മെയിന്‍ റോഡില്‍ നിന്നും മെറ്റലുമായി വന്ന ലോറിയുടെ മുന്നിലെയും പിറകിലെയും ചക്രങ്ങള്‍ ഐദിന്‍റെ ശരീരത്തിലൂടെ കയറി ഇറങ്ങി. മുന്നില്‍ നിന്നും വലിയ വാഹനങ്ങള്‍ തിരിക്കാന്‍ കഴിയാത്തത് കാരണം റിവേഴ്സെടുത്താണ് വാഹനം വന്നിരുന്നത്. റോഡിനോട് ചേര്‍ന്ന് തന്നെയാണ് ഐദിന്‍റെ മാതാവിന്‍റെ വീടുള്ളത്. ലോറി റിവേഴ്സിലായിരുന്നതിനാല്‍ തന്നെ ഡ്രൈവര്‍ കുട്ടിയെ കണ്ടിരുന്നില്ല.  റോഡും വീടും തമ്മില്‍ അടുത്ത് നില്‍ക്കുന്നതിനാല്‍ കുട്ടി പെട്ടെന്ന് ഓടിയെത്തിയ താകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ്  ഉമ്മയൊടൊപ്പം വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു.പിതാവ് സൗത്ത് ആ ഫ്രിക്കയിലാണ്. രണ്ടാഴ്ച മുന്‍പാണ്‌ പിതാവ് സൗത്ത് ആഫ്രിക്കയിലേക്ക് പോയത്. ഐദിന്‍റെ മൃത ദേഹം നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം കാളികാവിലുള്ള പിതാവിന്‍റെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ വച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...