മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവിന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവിന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. പിതാവ് സനുമോഹനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് രേഖാചിത്രം പുറത്തുവിട്ടത്.

സിസിടിവി പരിശോധനയില്‍ സനുമോഹന്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന വിവരത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച്‌ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തമിഴ്‌നാട്ടില്‍ ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. അതേസമയം, സനു വേഷം മാറി ഒഴിവില്‍ കഴിയാനുള്ള സാധ്യത പരിഗണിച്ച്‌ രേഖാചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു.

സനുവിന് കടുത്ത സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക കുറ്റകൃത്യത്തിന് സനുവിന് മഹാരാഷ്ട്രയില്‍ കേസുള്ളതായും അന്വേഷണസംഘം കണ്ടെത്തി. പുണെയില്‍ ചെയ്തിരുന്ന ബിസിനസുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പുണെ പോലീസിന്റെ സഹായവും അന്വേഷണ ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക പോലീസിലും വിവരം അറിയിച്ചു. ഇയാള്‍ നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സനുവിന്റെ മകളുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തുനിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്ന് സനുവിനൊപ്പമാണ് കുട്ടിയെ കാണാതായത്. അന്നുരാത്രി കങ്ങരപ്പടിയിലെ ഇവരുടെ ഫ്ലാറ്റില്‍ ഇരുവരുമെത്തിയതായും രാത്രി 9.30ഓടെ മടങ്ങിയതായും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അതേസമയം, കുട്ടി അബോധാവസ്ഥയിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടേത് കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും സനുവിനെ കണ്ടെത്തിയാലേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....