Wednesday, July 2, 2025 10:26 pm

വൈഗക്ക്​ അവസാനമായി ഭക്ഷണവും കൊ​ക്കകോളയും വാങ്ങിയ ഹോട്ടലിലെ ജീവനക്കാര്‍ സനു മോഹനെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈഗ കൊലപാതക കേസില്‍ പ്രതിയായ പിതാവ്​ സനു മോഹനെതിരെ പുതിയ തെളിവ്​. വൈഗക്ക്​ അവസാനമായി ഭക്ഷണവും കൊ​ക്കകോളയും വാങ്ങി നല്‍കിയ തുറവൂരിലെ ഹോട്ടല്‍ ജീവനക്കാര്‍ സനു മോഹനെ തിരിച്ചറിഞ്ഞു. ഹോട്ടലില്‍ നടന്ന തെളിവെടുപ്പി​നിടെയാണ്​ ജീവനക്കാര്‍ സനു മോഹനെ തിരിച്ചറിഞ്ഞത്​.

വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ അളവ്​ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്​ഥിരീകരിച്ചിരുന്നു. ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്ന്​ കങ്ങരപ്പടിയിലെ ഫ്ലാറ്റി​ലേക്ക്​ വരുന്നതിനിടെ വൈഗക്ക്​ അല്‍ഫാമും കൊ​ക്കകോളയും വാങ്ങി നല്‍കിയെന്ന്​ സനു മോഹന്‍ പോലീസിനോട്​ പറഞ്ഞിരുന്നു. കൊ​ക്കകോളയില്‍ മദ്യം കലര്‍ത്തി നല്‍കിയതായാണ്​ പോലീസ്​ നിഗമനം. എന്നാല്‍ മദ്യം നല്‍കിയിട്ടില്ലെന്നാണ്​ സനു മോഹന്‍ പറയുന്നത്​.

ഹോട്ടല്‍ ജീവനക്കാര്‍ സനു മോഹനെ തിരിച്ചറിഞ്ഞു. അവന്‍ വാങ്ങിയ സാധനങ്ങള്‍ പോലും അവര്‍ ഓര്‍ത്തിരിക്കുന്നുണ്ട്​. സനു മോഹന്‍ ശീതള പാനീയവും അല്‍ഫാമും വാങ്ങിയകാര്യം അവര്‍ പറഞ്ഞു. വൈഗക്ക്​ മദ്യം നല്‍കിയില്ലെന്ന്​ സനു മോഹന്‍ പറയുന്നതിനാല്‍ ഹോട്ടല്‍ ജീവനക്കാരുടെ സ്​ഥിരീകരണം ഞങ്ങളുടെ കണ്ടെത്തലുകള്‍ക്ക്​ ബലം നല്‍കും – അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്​ഥന്‍ പറഞ്ഞു. മഹാരാഷ്​ട്ര, തമിഴ്​നാട്​, കര്‍ണാടക എന്നിവിടങ്ങളിലെത്തിച്ച്‌​ തെളിവെടുത്ത സംഘം കൊല്ലൂരിലെ ഒരു ഹോട്ടലില്‍നിന്ന്​ സനു മോഹന്‍ ഉ​പേക്ഷിച്ച ജാക്കറ്റ്​ കണ്ടെത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാരും അത്​ തിരിച്ചറിഞ്ഞു.

വെള്ളിയാഴ്ച പോലീസ്​ തെളിവെടുപ്പ്​ പൂര്‍ത്തിയാക്കി. സനു മോഹന്റെ  പ്രസ്​താവനയില്‍ ചില വൈരുദ്ധ്യങ്ങളുണ്ട്​. കൂടുതല്‍ ചോദ്യം ചെയ്യാന്‍ രണ്ടുദിവസം മാത്രമാണ്​ ബാക്കി. കോടതിയില്‍ ഹാജരാക്കുന്നതിന്​ മുമ്പ് ​ സനു മോഹന്‍ നല്‍കിയ എല്ലാ പ്രസ്​താവനകളും വീണ്ടും പരിശോധിക്കും. കാറിലെ ഫോറന്‍സിക്​ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്​. അവസാന ​റിമാന്‍ഡ്​ റിപ്പോര്‍ട്ട്​ അതിന്റെ  അടിസ്ഥാനത്തിലാകും തയാറാക്കുകയെന്നും പോലീസ്​ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ്​ കേസില്‍ സനു മോഹനെ കസ്റ്റഡിയില്‍ വാങ്ങാന്‍ മുംബൈ പോലീസും​ ശ്രമിച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊണ്ടോട്ടിയിൽ ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി മരിച്ചു

0
മലപ്പുറം : കൊണ്ടോട്ടിയിൽ ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി...

ഇന്ന് 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: തെക്കൻ ജാർഖണ്ഡിന് മുകളിലായി പുതിയ ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ...

കൗമാരക്കാരുടെ കേരള ക്രിക്കറ്റ് ലീഗ് ; അവസരം കാത്ത് പ്രതിഭകളുടെ നീണ്ട നിര

0
വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ. മീശ മുളയ്ക്കാത്ത കൗമാരക്കാരുടെ തകർപ്പൻ പ്രകടനത്തിലൂടെ...

അത്തിക്കയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

0
അത്തിക്കയം: അത്തിക്കയം ടൗണ്ണില്‍ പാലത്തിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ക്ക്...