Saturday, May 4, 2024 10:32 am

വൈക്കം ഗവ. യു പി സ്കൂളിന് മുന്നിലെ നടപാതയ്ക്ക് സുരക്ഷാവേലിയില്ല ; അപകട സാധ്യത

For full experience, Download our mobile application:
Get it on Google Play

റാന്നി: വൈക്കം ഗവ. യു പി സ്കൂളിന് മുന്നിലെ നടപാതയ്ക്ക് സുരക്ഷാവേലി നിര്‍മ്മിക്കാതെ കരാര്‍ കമ്പനി മടങ്ങിയതു മൂലം അപകട സാധ്യതയേറെ. സ്കൂളിന്‍റെ മുറ്റത്തു നിന്നും പതിനഞ്ച് അടിയോളം ഉയരത്തിലാണ് പാത കടന്നു പോകുന്നത്. പാതയുടെ സുരക്ഷയ്ക്ക് നിര്‍മ്മിച്ച കല്‍കെട്ടിന് മുകള്‍വശമാണ് നടപാത. ഇതില്‍ പാതയോടു ചേര്‍ന്ന വശം സുരക്ഷാ വേലി നിര്‍മ്മിച്ചിട്ടുണ്ട്. മറുവശം താഴ്ചയുള്ള സ്കൂൾ മുറ്റമാണ്. ഇവിടെ സുരക്ഷാ വേലി നിര്‍മ്മിക്കാതെ ആണ് കരാറുകാര്‍ മടങ്ങിയത്. അതിന് മുകളിലൂടെ ആരെങ്കിലും നടന്നു പോകുന്ന വഴി കാലു തെറ്റിയാൽ ആഴത്തിലുള്ള സ്കൂൾ മുറ്റത്ത് വീഴും. ഇത് കുട്ടികൾക്കും ഭീഷണിയാണ്. ഇവിടെ വേലി നിര്‍മ്മിക്കണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും രക്ഷിതാക്കളും കെ.എസ്.ടി.പി അധികൃതരെ സമീപിച്ചിരുന്നെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. സംസ്ഥാന പാതയുടെ വികസനം വന്നപ്പോള്‍ സ്കൂള്‍ മുറ്റം പകുതിയോളം നഷ്ടപ്പെട്ടു. പിന്‍വശം തിരുവാഭരണ പാതയുമാണ്. ഇടവേളകളില്‍ കുട്ടികളെ പുറത്തു വിടാന്‍ സ്കൂള്‍ അധികൃതര്‍ മടിക്കുകയാണിപ്പോള്‍. വേലി നിര്‍മ്മിക്കണമെന്നാവശ്യം പരിഹരിക്കാത്ത പക്ഷം സമരം അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നു ; സർക്കാർ സ്കൂളുകളുടെ പുതിയ കെട്ടിട നിർമ്മാണങ്ങളും അറ്റകുറ്റപ്പണികളും മുടങ്ങി

0
പത്തനംതിട്ട : തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ സ്കൂളുകളുടെ പുതിയ...

‘ഭാര്യയുമായുള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ല’ ; വിവാദ വിധിയുമായി ഹൈക്കോടതി

0
ഭോപ്പാൽ: ഭാര്യയുമായി ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന്...

മലപ്പുറത്ത് 15 കാരി ജീവനൊടുക്കിയ സംഭവം ; എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തില്‍

0
മലപ്പുറം: ചങ്ങരംകുളം ഒതളൂരിൽ പതിനഞ്ചുകാരി ജീവനൊടുക്കിയത് എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന് ഭയത്തിലെന്ന്...

വന്യജീവി ആക്രമണം രൂക്ഷമായ കോന്നി വനമേഖലയ്ക്ക് രക്ഷയൊരുക്കാൻ വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീം

0
പ്രമാടം : വന്യജീവി ആക്രമണം രൂക്ഷമായ കോന്നി വനമേഖലയ്ക്ക് രക്ഷയൊരുക്കാൻ വനംവകുപ്പിന്‍റെ...