തിരുവല്ല എം.സി റോഡിലെ യാത്രക്കാർക്ക് ഭീഷണിയായി വാകമരം ; മുറിച്ചു മാറ്റാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എം.സി റോഡിലെ യാത്രക്കാർക്ക് ഭീഷണിയായി വാകമരം വൈദ്യുതി കമ്പികളിലേക്ക് വീണിട്ടും മുറിച്ചു മാറ്റാൻ നടപടിയില്ല. 11 കെ.വി ലൈനും കേബിളുകളും മറ്റു കമ്പികൾ ഉൾപ്പെടെ മരത്തെ താങ്ങി നിൽക്കുകയാണ്. ഹെഡ് പോസ്റ്റ് ഓഫീസിന്റെ മതിലിനോട് ചേർന്നാണ് വാകമരം നിന്നിരുന്നത്. മാസങ്ങൾക്ക് മുമ്പ് ഹെഡ്പോസ്റ്റ് ഓഫീസിന്റെ മുന്നിലെ മതിൽ ഇടിഞ്ഞു വീണിരുന്നു. ഇതേതുടർന്നാണ് മരം ചാഞ്ഞു തുടങ്ങിയത്. ഇപ്പോൾ മരത്തിന്റെ ചുവട് മുഴുവൻ ഇളകി വൈദ്യുതി കമ്പികളിലേക്ക് പൂർണമായും ചാഞ്ഞു നിൽക്കുകയാണ്.

വൈദ്യുതി കമ്പികൾ വലിച്ചിരിക്കുന്ന ഇവിടുത്തെ പോസ്റ്റും മരത്തിനൊപ്പം ചെരിഞ്ഞു നിൽക്കുന്നുണ്ട്. എം.സി റോഡിന്റെ എതിർവശം വരെ നിറയെ മരച്ചിലകളുമായി മരം പടർന്ന് പന്തലിച്ചാണ് നിലകൊള്ളുന്നത്. ഇതുസംബന്ധിച്ച് അധികൃതരെ വിവരം അറിയിച്ചിട്ടും മുറിച്ചുമാറ്റാൻ നടപടി സ്വീകരിച്ചില്ലെന്ന പരാതി ശക്തമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോടതി മുറിയിൽ ദുർമന്ത്രവാദം ; ജഡ്‌ജിയുടെ കസേരയിൽ കടുക് വിതറിയ 65കാരി അറസ്റ്റിൽ

0
ബംഗളൂരു : കേസിൽ വിജയിക്കുന്നതിനായി ജഡ്ജിക്കെതിരെ മന്ത്രവാദം നടത്തിയ സ്‌ത്രീയെ പോലീസ്...

ബിജെപിയുമായി ഏറ്റുമുട്ടാനില്ലെന്ന് ജി.സുകുമാരൻ നായര്‍

0
കോട്ടയം: ബിജെപിയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ....

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു

0
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു. സർക്കാർ...

ജയിലിനെ വേദിയാക്കി ; വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി ആർ.സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

0
തിരുവനന്തപുരം : ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ...