കോന്നി : വകയാർ ആസ്ഥാനമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലർ ഫിനാൻസിയേഴ്‌സ് മാനേജിങ് ഡയറക്ടറായ തോമസ് ഡാനിയേൽ (റോയി ), ഭാര്യ പ്രഭാ തോമസ് എന്നിവരുടെ പേരിൽ വഞ്ചനാക്കുറ്റത്തിന് കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു . കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കി നൽകാത്തതിനാണ് വഞ്ചനാക്കുറ്റം ചുമത്തിയിരിക്കുന്നത്.
കേരളത്തിലും പുറത്തും വിദേശ മലയാളികൾക്കുമായി രണ്ടായിരത്തോളം നിക്ഷേപകർക്ക് പണം കൊടുക്കാനുള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . ഇതു സംബന്ധിച്ച് നൂറാളം പേർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. അറുപത് പേർ പരാതിയും നൽകി . രാജ്യം വിട്ടുപോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോന്നി സി.ഐ. പി.എസ്.രാജേഷിനാണ് അന്വേഷണ ചുമതല . 1965-ലാണ് സ്ഥാപനം തുടങ്ങുന്നത്, ചിട്ടിക്കമ്പനിയായി ആരംഭിച്ച് സ്വകാര്യ ഫിനാൻസിങ് സ്ഥാപനമായി മാറുകയായിരുന്നു.