വളാഞ്ചേരി : പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ സഹോദരനും പിടിയില്‍. വളാഞ്ചേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. കൗണ്‍സിലിങ്ങിനിടെയാണ് സഹോദരനും പീഡിപ്പിച്ചിരുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്.
മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇവരുടെ പിതാവും അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയെയും മൂന്ന് സഹോദരിമാരെയും ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇവരുടെ അച്ഛനെ ഏഴു മാസം മുമ്പ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, നാലു കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.
കൗണ്‍സിലിങ്ങിലാണ് സഹോദരനും തന്നെ പീഡിപ്പിച്ചെന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വളാഞ്ചേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.