തകര്‍ന്ന് തരിപ്പണമായി വാലാങ്കര – അയിരൂർ പൊറോട്ടമുക്ക് റോഡ്‌

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പുറമറ്റം, എഴുമറ്റൂർ, അയിരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാലാങ്കര – അയിരൂർ പൊറോട്ടമുക്ക് റോഡിന്‍റെ സ്ഥിതി ഗുരുതരം. മിക്ക പാതകളിലും റോഡിലെ കുഴികളോ വളവുകളോ അപകടങ്ങൾക്ക് കാരണമാകുന്നെങ്കിൽ ഇവിടെ റോഡിനോടുചേർന്ന് സംരക്ഷണഭിത്തി പലയിടത്തും തകർന്നുകിടക്കുന്നു. ടാർ ഉപരിതലത്തിൽ നല്ല കനത്തിൽ മണ്ണും മണലും കെട്ടിനിൽക്കുന്നുണ്ട്. കാഞ്ഞിരത്തുംമൂട്ടിൽ പടിയിൽ വലതുവശത്തെ തോടിന്റെ കര ഇടിഞ്ഞ മട്ടിൽ കിടക്കുന്നു. ഇവിടെ കോൺക്രീറ്റുചെയ്ത് സംരക്ഷണഭിത്തി ഉയർത്താതെയാണ് റോഡ് നിർമിച്ചത്.

റോഡിലെ ടാർ ഉൾപ്പെടെ ഇടിഞ്ഞുവീഴുന്ന സ്ഥിതിയാണ്. അപകടമൊഴിവാക്കാൻ ടാർ വീപ്പ അടയാളമായി സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിൽവരുന്ന വാഹനങ്ങൾക്ക് ഇത് കാണാനാകില്ല. 8.3 കി.മീ. ദൂരം വരുന്ന റോഡിനായി 2017-ലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പലതവണയായി 23 കോടി രൂപ ചെലവഴിച്ചു. ബി.എം.ബി.സി. നിലവാരത്തിൽ ടാർ ഉപരിതലവും ചെയ്തു. നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലം ഉൾപ്പെടുത്തി 10 മീറ്റർ വീതിയിലാണ് റോഡുനിർമിച്ചത്. എന്നാൽ കുറേഭാഗത്ത് വീതിയില്ലെന്ന പരാതിയുമുണ്ട്. കിഫ്‌ബി ധനസഹായത്തിൽ റോഡ് ഫണ്ട് ബോർഡിനായിരുന്നു നവീകരണത്തിന്റെ ചുമതല. ഇതിനാൽ പൊതുമരാമത്ത് വകുപ്പ് തുടർപരിപാലനത്തിന് ശ്രദ്ധിക്കുന്നില്ലെന്ന് ആരോപണമുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...

“വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം”; കടുത്ത വിമർശനവുമായി വി.ഡി....

0
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി...