വളപട്ടണം ഐഎസ് കേസ് : മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വളപട്ടണം ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാര്‍. പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പദ്ധതിയിട്ടുവെന്നും എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി വിധിയില്‍ പറയുന്നു.തീവ്രവാദ സംഘടനയില്‍ അംഗത്വമെടുക്കല്‍, തീവ്രവാദ കുറ്റകൃത്യത്തിനു ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ നടത്തിയതായി കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷാവിധി കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും.

കണ്ണൂര്‍ സ്വദേശികളായ ചക്കരകല്ല് മുണ്ടേരി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം കെ.വി അബ്ദുറസാഖ്, ചിറക്കര യു.കെ ഹംസ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷാ ഇളവ് വേണമെന്നും അഞ്ച് വര്‍ഷമായി ജയിലിലാണെന്നും പ്രതികള്‍ കോടതിയില്‍ അറിയിച്ചു. രാജ്യാന്തര ഭീകരസംഘടനയായ ഐ.എസിനു വേണ്ടി യുദ്ധം ചെയ്യാന്‍ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പ്രതികളെ തുര്‍ക്കിയില്‍ വെച്ചാണ് പിടികൂടിയത്. 15 പേരാണ് കേസില്‍ പ്രതികള്‍. ഇവരില്‍ ചിലര്‍ മരിച്ചു. ഒരാള്‍ ഡല്‍ഹിയില്‍ വിചാരണ നേരിടുകയാണ്. ഒരാളെ പിടികൂടാനുണ്ട്. 2019ലാണ് കേസില്‍ വിചാരണ തുടങ്ങിയത്. വളപട്ടണം പോലീസ് അന്വേഷിച്ച കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 150 ഓളം സാക്ഷികളെ വിസ്തരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...