പത്തനംതിട്ടയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് അമ്മയുടെ ബുദ്ധി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :   പത്തനംതിട്ട മൂഴിയാറില്‍ നിന്ന് കാണാതായ പത്താം ക്ലാസുകാരിയെ കണ്ടെത്തിയത് പെണ്‍കുട്ടിയുടെ അമ്മയുടെബുദ്ധി.   ഇന്നലെപുലര്‍ച്ചെ നാലിനാണ് ബസ്‌ഡ്രൈവറായ ഷിബിനോടൊപ്പം പെണ്‍കുട്ടിനാടുവിട്ടത്.   കൊച്ചുകോയിക്കലില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഷിബിന്‍.

മൂഴിയാര്‍എസ്.ഐ.കെ.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ഇരുവരെയും കോട്ടയം ബസ് സ്റ്റാന്റ് പരിസരത്തെ ലോഡ്ജ് മുറിയില്‍ നിന്ന് കണ്ടെത്തിയത്.  പീഡനം നടന്നിട്ടുണ്ടെങ്കില്‍ ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ സ്വദേശി ഷിബിനെതിരെ (33 വയസ്) പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുക്കും.   വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായ ഷിബിന്‍.

മകളുടെ പെരുമാറ്റത്തില്‍അമ്മയ്ക്ക്നേരത്തെസംശയമുണ്ടായിരുന്നു. അസ്വാഭാവികത തോന്നിയ അമ്മ തന്റെ ഫോണില്‍ കോള്‍ റെക്കോര്‍ഡിങ് ഓപ്ഷന്‍ ഓണ്‍ ചെയ്ത് ഇട്ടിരുന്നു.   ഇത് പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു.   കോള്‍ റെക്കോര്‍ഡിങ് പരിശോധിച്ചപ്പോഴാണ് മകള്‍ ബസ് ഡ്രൈവര്‍ക്കൊപ്പം നാടുവിട്ട കാര്യം അമ്മ അറിയുന്നത്.   ഇന്നലെ പുലര്‍ച്ചെ നാലിന് അമ്മയുടെ കണ്ണുവെട്ടിച്ച്‌ പെണ്‍കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു.  മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ ഫോണിലേക്ക് വിളിച്ചു.   നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സുരക്ഷിതയാണെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കുകയാണ് ഷിബിന്‍ ചെയ്തത്.   പിന്നീട് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...

വീട്ടിൽ സൂക്ഷിച്ച് വിൽപ്പന : 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ ; പ്രതിയെ...

0
തിരുവനന്തപുരം : വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവതിയെ...

ഹൂതികൾ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായ സൈനിക നടപടി; ഇറാനെതിരേ മുന്നറിയിപ്പുമായി ട്രംപ്

0
ന്യൂയോർക്ക് : ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരെ യെമനിലെ...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സർക്കാരിന്റെ സുപ്രധാന തീരുമാനം ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

0
ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...