പത്തനംതിട്ട : വള്ളംകളി സീസണിന് തുടക്കമായി. കോവിഡ് കാരണം രണ്ടുവർഷത്തിലേറെയായി മുടങ്ങിയ വള്ളംകളി വളരെ ആവേശതോടെയാണ് പമ്പയാറ്റിൽ കൊടിയേറിയത്. രാജപ്രമുഖൻ ട്രോഫിക്കുവേണ്ടിയുള്ള ചമ്പക്കുളം മൂലം വള്ളംകളിയിൽ ചമ്പക്കുളം ചുണ്ടൻ ജേതാക്കളായി. കേരള പോലീസാണ് ചമ്പക്കുളം ചുണ്ടന് വേണ്ടി തുഴയെറിഞ്ഞത്.
ശക്തമായ മത്സരത്തിനൊടുവിലാണ് നടുഭാഗം ചുണ്ടനെയും കാരിച്ചാലിനെയും പിന്നിലാക്കി ചമ്പക്കുളം ചുണ്ടൻ ഇത്തവണ രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടത്. നടുഭാഗം ചുണ്ടൻ രണ്ടാമതെത്തിയപ്പോൾ കാരിച്ചാൽ ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ വള്ളം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലൂസേഴ്‌സ് ഫൈനലിൽ യുബിസി കൈനകരിയുടെ ജവഹർ തായങ്കരി വിജയിച്ചു.