‘സര്‍വീസില്‍ ഇരിക്കുമ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല’ ; ആര്‍ ശ്രീലേഖയ്ക്ക് എതിരെ കാനം രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍വീസില്‍ ഇരുന്ന സമയത്ത് എന്തുകൊണ്ടാണ് ആരോപണങ്ങളെ കുറിച്ച്‌ പറയാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ആരോപണം കേസന്വേഷണത്തെ ബാധിക്കുമോ എന്ന് അന്വേഷണ സംഘം പരിശോധിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍വീസില്‍ ഇരുന്നപ്പോള്‍ പറയാന്‍ പറ്റാത്തതാണ് എന്ന് അറിയാവുന്നത് കൊണ്ടല്ലേ പറയാതിരുന്നത്. വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥര്‍ക്കുള്ള അസുഖമാണ് വെളിപ്പെടുത്തല്‍. ഇത്തരം ആരോപണങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ ശ്രീലേഖയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. മനുഷ്യാവകാശപ്രവര്‍ത്തക കുസുമം ജോസഫ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണമോ എന്ന കാര്യം തീരുമാനിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ പുറത്തു വിട്ട വീഡിയോയിലെ പരാമര്‍ശങ്ങളാണ് പരാതിക്ക് കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...