എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അമ്മയെ കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: 22 കാരനായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അമ്മയെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുജറാത്തിലെ മുലുന്തിലാണ് സംഭവം. മുലുന്തിലെ ഛായ പഞ്ചല്‍ (46) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ മകന്‍ ജയേഷ് പഞ്ചാലിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും മകനും വിഷാദത്തിലായിരുന്നുവെന്നും ജയേഷിന് ആരുമായും ബന്ധം ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘ഛായ പഞ്ചലിന്റെ കഴുത്തില്‍ ആഴത്തിലുള്ളതും ചരിഞ്ഞതുമായ 12 മുറിവുകള്‍ ഉണ്ടായിരുന്നു. സംഭവ സ്ഥലത്ത് എത്തുമ്പോൾ ഹോള്‍ മുഴുവന്‍ രക്തക്കറ നിറഞ്ഞിരുന്നു’, പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭാണ്ഡൂപ്പില്‍ മരുന്ന് നിര്‍മാണ സ്ഥാപനത്തിന്റെ ഉടമയായ പിതാവ് മഹേഷ് സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല.കോളുകളോടും സന്ദേശങ്ങളോടും പ്രതികരണമില്ലാതായപ്പോള്‍ ഭര്‍ത്താവ് അയല്‍ക്കാരനെ വിളിച്ചു വീട്ടില്‍ അന്വേഷിക്കാന്‍ പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇതിനിടെ അമ്മയെ കൊലപ്പെടുത്തിയ ശേഷം മുലുന്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടി ജയേഷ് ആത്മഹത്യക്ക് ശ്രമിച്ചു. റെയില്‍വേ പോലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയിലായിരുന്നു ജയേഷിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...