ആറന്മുള ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വള്ളസദ്യ വഴിപാടുകൾക്ക് ജൂലായ്‌ 21-ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറന്മുള ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വള്ളസദ്യ വഴിപാടുകൾക്ക് ജൂലായ്‌ 21-ന് തുടക്കമാകും. ഒക്ടോബർ രണ്ട് വരെ വള്ളസദ്യകൾ നടക്കും.  500-ൽ പരം വള്ളസദ്യകളാണ് ആറന്മുളയിൽ നടക്കുന്നത്. 52 പള്ളിയോടങ്ങളാണ് വള്ളസദ്യകളിൽ പങ്കെടുക്കുന്നത്. ഒരു ദിവസം പരമാവധി 15 പള്ളിയോടങ്ങൾക്കാണ് വള്ളസദ്യകൾ നടക്കുന്നത്. ആറന്മുള തനിമയിൽ പാചകം ചെയ്യുന്ന 44 വിഭവങ്ങളും ഇതിൽ പാടി ചോദിച്ചുവാങ്ങുന്ന 20 വിഭവങ്ങളും വള്ളസദ്യയുടെ പ്രത്യേകതയാണ്.

സദ്യ വഴിപാടുകാരൻ ക്ഷണിക്കാതെ എത്തുന്നവരെയും ബന്ധപ്പെട്ട കരകളിൽ നിന്ന് പാസ് ലഭിക്കാത്തവരെയും സദ്യ നടക്കുന്ന സ്ഥലത്ത് പ്രവേശിക്കുവാൻ അനുവദിക്കുന്നതല്ല. വഴിപാടുകാരനോട് അനധികൃതമായി പണപ്പിരിവും നടത്തുന്നത് കർശനമായി തടയും. സദ്യാലയങ്ങൾ ക്യാമറ നിരീക്ഷണത്തിലാക്കും. വിഭവങ്ങളുടെ മേന്മ ഉറപ്പാക്കുന്നതിന് സദ്യ കരാറുകാർക്ക് നിർദേശം നൽകി കഴിഞ്ഞു. പള്ളിയോടത്തിൽ എത്തുന്നവർക്ക് ബാഡ്ജുകൾ നൽകും. വള്ളസദ്യ കുറ്റമറ്റതാക്കുവാൻ സംഘാടകസമിതിയായ പള്ളിയോട സേവാസംഘം 30 അംഗ കമ്മിറ്റി രൂപവത്കരിച്ചു. മുരളി ജി.പിള്ള കൺവീനറായും അങ്കത്തിൽ വിജയൻ നായർ, മനേഷ് കുമാർ, രവീന്ദ്രൻനായർ എന്നിവരെ ജോയിന്റ് കൺവീനർമാരായും നിയോഗിച്ചു. ഓഗസ്റ്റ് 26-ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്കും ക്രമീകരണങ്ങൾ ആരംഭിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’ ; കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...