പെരുനാട് പോലീസ് സ്റ്റേഷനായി നിർമ്മിക്കുന്ന മൂന്ന് നില കെട്ടിടത്തിന്‍റെ പണികൾ അവസാന ഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് പോലീസ് സ്റ്റേഷനായി നിർമ്മിക്കുന്ന മൂന്ന് നില കെട്ടിടത്തിന്‍റെ പണികൾ അവസാന ഘട്ടത്തിലേക്ക്. ചായം പൂശുന്ന ജോലികൾ പുരോഗമിക്കുകയാണ്. തറയിൽ ടൈൽ പാകുന്ന ജോലികളും വയറിംഗ്, പ്ലംബിംഗ്, ഫർണിച്ചർ എന്നിവയുടെ നിർമ്മാണമാണ് ഇനി ബാക്കിയുള്ളത്. പെരുനാട് പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിനോട് ചേർന്ന് പഴയ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്തിരുന്നിടത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ താഴത്തെ നിലയിലേക്ക് പോലീസ് സ്റ്റേഷൻ താത്കാലികമായി മാറ്റിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നത്.

വർഷങ്ങൾക്കു മുൻപ് പോലീസ് സ്റ്റേഷൻ അനുവദിക്കുമ്പോൾ ക്ഷേത്രത്തിനു സമീപം എൻ.എസ്.എസ് കരയോഗത്തിന്‍റെ കെട്ടിടത്തിലായിരുന്നു പ്രവർത്തനം. പിന്നീട് പെരുനാട് ടെലിഫോൺ എക്സ്ചേഞ്ചിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കു മാറ്റി. തുടർന്ന് പെരുനാട് പഞ്ചായത്ത് ഓഫീസിനോടു ചേർന്ന് കുടുംബശ്രീക്കായി നിർമ്മിച്ച കെട്ടിടത്തിലേക്കു മാറ്റി. കൂനംകരയിൽ റവന്യു വകുപ്പ് ഏറ്റെടുത്ത മിച്ചഭൂമിയിൽ 30 സെന്റ് പോലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കാൻ പിന്നീട് വിട്ടുകൊടുത്തിരുന്നു. ഇതു സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ കൈമാറ്റവും നിർമ്മാണവും നടന്നില്ല. നിർമ്മാണത്തെ സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് നിലവിൽ കെട്ടിടം പണി പുരോഗമിക്കുന്ന സ്ഥലം പഞ്ചായത്ത് വിട്ടുകൊടുത്തത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധിയിൽ വിറച്ച് കേരളം ; 68 പേർക്ക് ഡെങ്കിപ്പനി

0
തിരുവനന്തപുരം: പകർച്ചവ്യാധിയിൽ വിറച്ച് കേരളം. സംസ്ഥാനത്ത് നിന്ന് 19 പേർക്ക് ഷിഗെല്ല...

പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെ ജാതി അധിക്ഷേപവുമായി ബിജെപി എംപി

0
ബെംഗളൂരു : രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്ന്...

വ്യാജവിലാസം ഉപയോ​ഗിച്ച് സിവിൽ ഐഡി : കുവൈത്തിൽ പാസി ജീവനക്കാരനും ഇടനിലക്കാരനും അറസ്റ്റിൽ

0
കുവൈത്ത് സിറ്റി : പ്രവാസികളുടെ താമസവിലാസങ്ങളിൽ വ്യാപകമായി കൃത്രിമം കാണിച്ച് നിയമവിരുദ്ധമായി...

മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഡാമുകളിൽ 21.25 ശതമാനം വെള്ളം...