റാന്നി: വനത്തുംമുറി – ആലുംനിൽക്കും തടം – അത്തിക്കയം റോഡിന് പുനരുദ്ധാരണത്തിന് എം എൽ എ ഫണ്ട് അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റോഡിൻ്റെ ശോച്യാവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയതിനുശേഷമാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. കുത്തുകയറ്റമുള്ള റോഡിൻ്റെ കുറച്ചുഭാഗം മാത്രമാണ് കോൺക്രീറ്റിംഗ് നടത്തിയിരിക്കുന്നത്. ബാക്കി ഭാഗം മൺ റോഡായി അവശേഷിക്കുന്നു.
ജീപ്പ് പോലും കയറി പോകാൻ പറ്റാത്ത അവസ്ഥയാണ്. ഈ റോഡിനെ ആശ്രയിച്ച് വികലാംഗയായ ഒരു കുട്ടിയും കുടുംബവും കഴിയുന്നത് മറ്റൊരു പ്രത്യേകതയാണ്. അത്തിക്കയം, 46 ഏക്കർ, വരവുകാലായിൽ സജിയുടെയും ഭാര്യ സുലോചനയുടേയും മകൾ സജിത ജന്മനാ നൂറുശതമാനം വികലാംഗയാണ്. നടക്കാൻ കഴിയില്ല. സംസാരിക്കാനോ ഒന്നും കഴിയാത്ത അവസ്ഥ. ഭക്ഷണം പോലും വാരി കൊടുക്കണം. കുട്ടിക്ക് ചികിത്സ വേണ്ടപ്പോൾ എടുത്തുകൊണ്ടു പോകേണ്ട അവസ്ഥയാണ്. ഇവരുടെ ദുരവസ്ഥ നേരിൽ കണ്ട ശേഷമാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































