സംസ്ഥാനപാതക്ക് സമീപം വന്‍ തോതില്‍ പച്ചമണ്ണ് കടത്ത് : നടപടി എടുക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതക്ക് സമീപം വകയാര്‍ മ്ലാന്തടത്തില്‍ കുന്നിടിച്ച് നിരത്തി പച്ചമണ്ണ് കടത്തിയിട്ടും നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി. 600 ലോഡില്‍ അധികം പച്ച മണ്ണാണ് സ്വകാര്യ വ്യക്തി രാപകല്‍ ഇല്ലാതെ കടത്തികൊണ്ടിരിക്കുന്നത്. മാത്രമല്ല സമീപത്ത് പാറമടയും പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍പ് വന്‍ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ള ഈ ഭാഗത്ത് ഇപ്പോഴും ഈ ഭീഷണി നില നില്‍ക്കുന്നുണ്ട്.

മഴ സമയത്ത് മണ്ണ് എടുക്കുന്നത് മൂലം ചെളിയും കല്ലും അടുത്തിടെ ടാറിങ് കഴിഞ്ഞ സംസ്ഥാന പാതയിലേക്ക് ആണ് ഒഴുകി ഇറങ്ങുന്നത്. ഇത് വാഹന യാത്രക്കാര്‍ക്ക് വലിയ അപകടമാണ് വരുത്തി വെക്കുന്നത്. റോഡില്‍വീഴുന്ന കല്ലും ചെളിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ നീക്കം ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്. വന്‍ തോതില്‍ പച്ചമണ്ണ് എടുത്ത് മാറ്റുന്നത് സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണിയാകുന്നുണ്ട്. പോലീസ്, റവന്യു, ജിയോളജി വകുപ്പ് അധികൃതരും വിഷയത്തില്‍ നടപടി സ്വീകരിക്കുന്നില്ല. സാധാരണക്കാരന് വീട് നിര്‍മ്മിക്കണമെങ്കില്‍ പോലും വലിയ നിയമ കുരുക്കുകള്‍ പറയുന്ന ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ നടക്കുന്ന പച്ചമണ്ണ് കടത്തിന് കൂട്ട് നില്‍ക്കുകയാണ്. കോന്നി താലൂക്കിലെ വിവിധ മേഖലകളില്‍ ഇത്തരത്തില്‍ നടക്കുന്ന മണ്ണെടുപ്പുകള്‍ ഉദ്യോഗസ്ഥ ഒത്താശയോടെ ആണെന്നാണ് ആക്ഷേപം. സംഭവത്തില്‍ യാതൊരു പരിശോധനകളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...