ജില്ലാതല പട്ടയമേള ജൂണ്‍ 16ന് റാന്നിയില്‍ ; സംഘാടക സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാതല പട്ടയമേള ജൂണ്‍ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി വളയനാട് ഓഡിറ്റോറിയത്തില്‍ നടക്കും. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പട്ടയമേള ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പട്ടയമേളയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. റാന്നിയില്‍ നടക്കുന്ന പട്ടയമേള സംഘാടനത്തിലും ജനകീയപങ്കാളിത്തത്താലും മാതൃകയാകണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഭൂമിയും ഭൂമിക്ക് രേഖയും എന്ന പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. പട്ടയം ലഭിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും മാത്രം പരിപാടിയാകരുത് പട്ടയമേള. എല്ലാവര്‍ക്കും സ്വന്തം മണ്ണില്‍ അവകാശം ഉറപ്പിക്കുകയെന്ന സര്‍ക്കാരിന്റെ വലിയ പരിശ്രമത്തിനെ ജനകീയ പരിപാടിയായി മാറ്റാന്‍ കഴിയണം. തദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും റാന്നി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും എംഎല്‍എ പറഞ്ഞു.

ജില്ലയില്‍ 164 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനൊപ്പം നിയമക്കുരുക്കില്‍ പെടാതെ പരമാവധി വേഗത്തില്‍ കൂടുതല്‍ പട്ടയങ്ങള്‍ നല്‍കുന്നതിനാണ് റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ പട്ടയമിഷന്‍ ആരംഭിച്ചത്. ഇതില്‍ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായുള്ള ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും എംഎല്‍എ പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യരക്ഷാധികാരിയായും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യൂ ടി തോമസ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എന്നിവരെ രക്ഷാധികാരികളായും സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി ചെയര്‍മാനായി റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണനെയും വൈസ് ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനെയും കണ്‍വീനറായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും സമിതി അംഗങ്ങളായും നിയോഗിച്ചു.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപിയും കണ്‍വീനറായി തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീനെയും പബ്ലിസിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രാഹാമിനെയും കണ്‍വീനറായി എഡിഎം ബി. രാധകൃഷ്ണന്‍, കോ – കണ്‍വീനറായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെയും റിസപ്ഷന്‍ ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം ജെസി അലക്സിനെയും കണ്‍വീനറായി എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതിയേയും തിരഞ്ഞെടുത്തു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, റാന്നി തഹസില്‍ദാര്‍ പി.ഡി. സുരേഷ്‌കുമാര്‍, റാന്നി താലൂക്ക് വികസന സമിതി അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം

0
കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത...

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി മകൾ

0
കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...

ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ്...

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...