ഡോ. വന്ദനയുടെ കൊലപാതകം ; ഉത്തരവാദി ഡി.ജി.പി ; ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയരുതെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഡോ. വന്ദനയുടെ കൊലപാതകത്തിൽ ഉത്തരവാദി സംസ്ഥാന പോലീസ് മേധാവി​ തന്നെയെന്ന് ഹൈകോടതി. വന്ദനയുടെ കൊലപാതകത്തിൽ സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെട്ടു. നമ്മുടെ സംവിധാനമാണ് വന്ദനയുടെ മരണത്തിനിടയാക്കിയത്. ഇതേ സംവിധാനം തന്നെയാണ് വന്ദനയുടെ മാതാപിതാക്കൾക്ക് തീരാ ദുഃഖം നൽകിയത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ദാരുണ സംഭവത്തിൽ ഇന്നും വിമർശനം ഉന്നയിച്ചത്. സർക്കാർ വിഷയത്തെ അലസമായി കാണരുതെന്ന് ഹൈകോടതി മുന്നറിയിപ്പ് നൽകി. സംഭവത്തെ ന്യായീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഇതും ഒറ്റപ്പെട്ട സംഭവമായി കാണരുത്. അന്വേഷണം വന്ദനക്ക് വേണ്ടിയാണ് നടത്തേണ്ട​തെന്നും ഹൈകോടതി നിർദേശിച്ചു.അതേസമയം, വ​ന്ദനയുടെ കൊലപാതകം സംബന്ധിച്ച് എ.ഡി.ജി.പി ഇന്ന് കോടതിയിൽ വിശദീകരണം നൽകി. കുറ്റകൃത്യം നടന്നത് എങ്ങനെയെന്ന് ഹൈകോടതിയിൽ എ.ഡി.ജി.പി വിശദീകരിച്ചു. നാല് മിനിറ്റ് കൊണ്ടാണ് ആശുപത്രിയിൽ എല്ലാം സംഭവിച്ചത്. സന്ദീപ് ആദ്യം ആക്രമിച്ചത് ബന്ധുവിനെയാണ്. പിന്നീട് പോലീസിനെതിരെ തിരിഞ്ഞു. മൂന്നാമതാണ് വന്ദനക്കെതിരെ തിരിഞ്ഞത്. എല്ലാവരേയും സുരക്ഷിതമായി മുറിയിലേക്ക് മാറ്റിയെങ്കിലും വന്ദനയെ മാറ്റാൻ സാധിച്ചില്ലെന്നും എ.ഡി.ജി.പി വിശദീകരിച്ചു. ആക്രമണം നടക്കുമ്പോൾ തടയാൻ പോലീസിന്റെ കൈയിൽ ആയുധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുവ ഡോക്ടറെ ക്രിമിനൽ കേസ് പ്രതി ആശുപത്രിയിൽവെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാറിനും പോലീസിനും കഴിഞ്ഞ ദിവസവും ഹൈകോടതിയുടെ രൂക്ഷ വിമർശനമുണ്ടായിരുന്നു. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂവെന്ന് ഹൈകോടതി പറഞ്ഞു. മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല സമർപ്പിച്ച അടിയന്തര ഹർജിയിൽ പ്രത്യേക സിറ്റിങ് നടത്തവെയാണ് ഹൈകോടതി പൊതുസംവിധാനങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ ഒരുങ്ങുന്നു ; വാഹന ഫിറ്റ്‌നെസ് പരിശോധിക്കാൻ ക്യാമറയും സെൻസറും

0
ഒറ്റപ്പാലം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് പാലക്കാട് ജില്ലയിൽ രണ്ട് ഓട്ടോമേറ്റഡ്...

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....