മലയാള സിനിമയിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് ; 25 കോടി രൂപ പിഴ അടച്ച് നിയമനടപടികളിൽ നിന്നും ഒഴിവായി പൃഥ്വിരാജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മലയാള സിനിമയിൽ വിദേശത്ത് നിന്നും വൻതോതിൽ കള്ളപ്പണം ഒഴുകുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടറിനെ തുടർന്ന് ഇ.ഡി നടപടികൾ ശക്തമാക്കി. മലയാള സിനിമയിലെ അഞ്ച് നിർമാതാക്കൾ കേന്ദ്ര ഏജൻസികൾ ആയ ആദായ നികുതി വകുപ്പിന്റെയും ഇ.ഡിയുടെയും നിരീക്ഷണത്തിലാണ്. ഇവരിൽ നാല് പേരെ ഇ.ഡി ചോദ്യം ചെയ്യും. ഒരാൾ 25 കോടി രൂപ പിഴ അടച്ച് നിയമനടപടികളിൽ നിന്നും തലയൂരി. നടനും നിർമാതാവുമായ പൃഥ്വിരാജ് ആണ് പിഴ അടച്ചത്. അന്വേഷണ ഏജൻസികളുടെ നടപടികളുമായി സഹകരിച്ച് പൃഥ്വിരാജിന്റെ നിർമാണകമ്പനി പിഴ അടച്ച് നിയമനടപടികൾ ഒഴിവാക്കുകയായിരുന്നു. മറുനാടൻ മലയാളി എന്ന വാർത്ത ചാനലാണ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപഗാൻഡ’ സിനിമകളുടെ നിർമാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. സമീപകാലത്തു മലയാളത്തിൽ കൂടുതൽ മുതൽ മുടക്കിയ നിർമാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്ത് വരികയാണ്. ഈ നിർമാതാവിനെ ബെനാമിയാക്കി മലയാള സിനിമയിൽ കള്ളപ്പണം നിക്ഷേപിക്കുന്നതായുള്ള ആരോപണം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്.

നേരത്തെ മലയാള സിനിമയിലെ നിരവധി നിര്‍മാതാക്കളുടെ ഓഫീസിലും വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിദേശ കള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ ലൊക്കേഷനുകളിലാണ് ഏറ്റവും അധികം ലഹരി മരുന്ന് എത്തുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇപ്പോൾ ചോദ്യം ചെയ്യുന്ന നിർമാതാവിനെ കൂടാതെ മൂന്ന് നിര്‍മാതാക്കള്‍ക്ക് കൂടി ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇ ഡി നോട്ടിസ് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...