ന്യൂഡല്‍ഹി: ആധുനിക രീതിയിലുള്ള കോച്ചുകളുമായി രാജ്യത്തെ ആദ്യത്തെ സെമി-ഹൈസ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ്. വന്ദേ ഭാരതിന്റെ ആധുനിക രീതിയിലുള്ള 44 കോച്ചുകളാണ് റെയില്‍വെ വാങ്ങിയത്. നിലവില്‍ ന്യൂഡല്‍ഹി വാരണാസി റൂട്ടിലും ഡല്‍ഹി വൈഷ്‌ണോ ദേവി കാത്ര റൂട്ടിലുമാണ് വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്.
എല്‍ഇഡി, മൊബൈല്‍ ചാര്‍ജിങ് പോയന്റ്, സിസിടിവി, താനെ അടയുന്ന വാതിലുകള്‍, ലഗേജ് റാക്ക് തുടങ്ങിയ സംവിധാനങ്ങള്‍ കോച്ചിലുണ്ട്. 140 സെക്കന്‍ഡുകൊണ്ട് 160 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ ഈ കോച്ചുകള്‍ക്കാകും. ചെയര്‍ കാര്‍ ഉള്‍പ്പെടെ കോച്ചുകളെല്ലാം ശീതീകരിച്ചതാണ്.