പൗരത്വ നിയമവിഷയത്തില്‍ മാത്രമാണ് പിണറായി വിജയന്‍ ബിജെപിക്കെതിരെ സംസാരിക്കുന്നത് : പി.ടി.തോമസ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: പൗരത്വനിയമ വിഷയത്തില്‍ മാത്രമാണ് പിണറായി വിജയന്‍ ആദ്യമായി ബിജെപിക്കെതിരെ സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ് പറഞ്ഞു. ഭരണ ഘടനയെ സംരക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെങ്ങന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന ഉപവാസത്തോടനുബന്ധിച്ച സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജനങ്ങളെ ഭയന്നാണ് പിണറായി വിജയനും സിപിഎമ്മും പൗരത്വ നിയമത്തിന് എതിരായി നില്‍ക്കുന്നത്. മഹാത്മാഗാന്ധിയുടെ പാരമ്പര്യമുള്ള കോണ്‍ഗ്രസ്സുകാരെ ബിജെപിക്കാര്‍ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, എഐസിസി അംഗം കെ.എന്‍.വിശ്വനാഥന്‍, അഡ്വ.എബി കുര്യാക്കോസ്, കെ.ഷിബുരാജന്‍, അഡ്വ. തോമസ് ഫിലിപ്പ്, വര്‍ഗീസ് പുതുക്കുളങ്ങര, ശ്രീകുമാര്‍ കോയിപ്രം, ആര്‍.ബിജു, റ്റി.എം.സാമുവല്‍, സാമുവല്‍കുട്ടി, പി.വി.ഗോപിനാഥന്‍, അശോക് പടിപ്പുരയ്ക്കല്‍, ശ്രീരാജ് കൊഴുവല്ലൂര്‍, വി.കെ.ശോഭ, അഡ്വ.എം.കെ.പ്രശാന്ത്, പി.ഡി.വാസുദേവന്‍, ബിന്ദു എം.ബി, ശ്രീകുമാരി മധു, പ്രവീണ്‍ എന്‍ പ്രഭ, കെ.കരുണാകരന്‍, ഷൈലജ ജേക്കബ്, ലിജോ ഈറയില്‍, ഷാജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...