വന്ദേഭാരത് മിഷൻ : കൂടുതൽ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് സർവ്വീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വന്ദേഭാരത് ദൗത്യത്തിൽ കൂടുതൽ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിമാനം വേണമെന്ന ആവശ്യം ശക്തമാകുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് മൂന്നാം ഘട്ടത്തിലും കേരളത്തിലേക്ക് സർവ്വീസില്ല. കേരളം ആവശ്യപ്പെട്ടാൽ വിമാനം അനുവദിക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ 43 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുന്നത്. കേരളത്തിലേക്കാകട്ടെ 20 രാജ്യങ്ങളിൽ നിന്നായി എഴുപത്തിയാറ് സർവ്വീസുകൾ മാത്രമാണുള്ളത്. ലോകത്ത് ഏറ്റവും അധികം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത യുഎസിൽ നിന്ന് മൂന്നാം ഘട്ടത്തിലും കേരളത്തിലേക്ക് വിമാനമില്ലാതായതോടെ പ്രതിസന്ധിയിലായത് വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരത്തിലേറെ മലയാളികളാണ്. യുഎസിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കായി നാൽപ്പത്തിയഞ്ച് സർവ്വീസുകൾ ഉണ്ടെന്നിരിക്കെയാണ് ഈ അവഗണനയെന്നാണ് ആരോപണം.

മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സർവ്വീസുകളെ ആശ്രയിക്കുമ്പോൾ അവിടുത്തെ ക്വാറന്റീൻ നിബന്ധനകൾ പാലിക്കണം. പിന്നാലെ കേരളത്തിലെത്തിയാൽ വീണ്ടും നിരീക്ഷണത്തിൽ ഇരിക്കണം. ഇതേറെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും കുടുങ്ങിക്കിടക്കുന്നവർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മലയാളികൾ പലരും സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...