വന്ദേ ഭാരതിൻ്റെ രണ്ടാമത്തെ ട്രയൽ റൺ നാളെ ; ഓട്ടം കാസർഗോഡ് വരെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വന്ദേ ഭാരത് എക്സ്പ്രസിൻ്റെ രണ്ടാമത്തെ ട്രയൽ റൺ നാളെ നടക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാകും ട്രയൽ റൺ. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10 ന് ട്രെയിൻ പുറപ്പെടും. ഇന്നലെ നടന്ന ആദ്യ ട്രയൽ റണിൽ കണ്ണൂർ വരെയാണ് ട്രെയിൻ സഞ്ചരിച്ചത്. സർവീസ് കാസർഗോഡ് വരെ നീട്ടിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അല്പ സമയം മുൻപ് അറിയിച്ചിരുന്നു. നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിൻ്റെ ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച നടക്കുമെന്നും മന്ത്രി അറിയിച്ചു.

മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കും. വേഗം കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. ഫേസ് 1 ഒന്നര വർഷത്തിനകം പൂർത്തിയാക്കും. വേഗത കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. രണ്ടാംഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത ലഭിക്കും. 2-3 വർഷം കൊണ്ട് ഇത് പൂർത്തിയാക്കും. സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കുകയും വളവുകൾ നികത്തുകയും വേണം. അതിനായി ഭൂമി ഏറ്റെടുക്കും. സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്നും ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി പ്രത്യേക വാർത്താസമ്മേളനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരത് എക്‌സ്പ്രസ് വൈകിയതിനെ തുടർന്ന് റെയിൽവേ ചീഫ് കൺട്രോളറെ സസ്‌പെൻഡ് ചെയ്ത നടപടി റെയിൽവെ പിൻവലിച്ചു. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നൽ നൽകിയതിനാൽ ട്രയൽ റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയിരുന്നു. തുടർന്നാണ് റെയിൽവെ ട്രാഫിക് സെക്ഷനിലെ തിരുവനന്തപുരം ഡിവിഷനിലെ ചീഫ് കൺട്രോളറെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്. തുടർന്ന് വിഷയത്തിൽ അന്വേഷണത്തിനും തീരുമാനമുണ്ടായിരുന്നു.

തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷനിലെ ചീഫ് കൺട്രോളർ ബി എൽ കുമാറിനെതിരെയാണ് സസ്‌പെൻഷൻ നടപടി. ട്രയൽ റൺ എന്നത് കൃത്യമായ സമയം രേഖപ്പെടുത്താനുള്ള ശ്രമമാണ്. അതിനാൽ മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് ബി എൽ കുമാർ പ്രവർത്തിച്ചതെന്നാണ് സസ്പെൻഷൻ ഓർഡറിലുള്ളത്. എന്നാൽ സസ്പെന്ഷന് പിൻ‌വലിക്കുന്നു എന്നാണ് റെയിൽവെ അറിയിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുമരകത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്ത യുവാവ് മരിച്ചു

0
കോട്ടയം : ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്തയാൾ...

കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കി മുഹമ്മദ് റിയാസ് ; സഭയിൽ തിരിച്ചടിച്ച് കെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വെച്ച് ചർച്ച...

പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

0
കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി...

246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ വരുമാനം ഉപയോഗിച്ച് നടപ്പാക്കാൻ പദ്ധതിയിട്ടിരുന്ന 246...