തമിഴ്നാട് : ഗവര്‍ണര്‍ക്കെതിരെ തുറന്ന പോരിലേക്ക് കടക്കാനൊരുങ്ങി തമിഴ്‌നാട്, കേരള മുഖ്യമന്ത്രിമാര്‍. എം കെ സ്റ്റാലിന്‍ അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ അറിയിച്ചു. തമിഴ്‌നാട് നിയമസഭ പാസാക്കിയത് പോലെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് എം കെ സ്റ്റാലിന്‍ പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ ഒപ്പിടുന്നില്ലെന്നും നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനാവശ്യമായി തടഞ്ഞുവയ്ക്കുന്നുവെന്നുമാണ് വിമശനം.
ബില്ലുകള്‍ പാസാക്കാത്ത നടപടിയെ വിമര്‍ശിച്ച സ്റ്റാലിന്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടു. എം കെ സ്റ്റാലിന്റെ നിര്‍ദേശം ഗൗരവമായി പരിഗണിക്കുകയാണ് സര്‍ക്കാര്‍. ഗവര്‍ണര്‍ വിഷയത്തില്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് സ്റ്റാലിന് പിണറായി വിജയന് അയച്ച കത്തിന് മറുപടിയായാണ് കേരളത്തിലെ സാഹചര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.
പല സംസ്ഥാനങ്ങളും ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാത്തതുകാരണം പ്രതിസന്ധിയിലാണ്. കേരളത്തില്‍ ഏറെക്കാലമായി സഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഗവര്‍ണറെ നേരില്‍ കണ്ടിട്ടും നടപടിയായിട്ടില്ല. ബില്ലുകള്‍ ഒപ്പിടാതെ ഇത്തരത്തില്‍ പിടിച്ചുവെയ്ക്കുന്നത് ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കലാണെന്നും കത്തില്‍ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































