വന്ദേമാതരം പൂർണമായി പാടിയില്ല ; പ്രോട്ടോക്കോൾ ലംഘനമെന്ന് ഗവർണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ നടപടികൾക്ക് മുന്നോടിയായി നടന്ന നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ. വന്ദേമാതരം മുഴുവൻ പാടേണ്ടത് ആയിരുന്നു എന്നാണ് ഗവർണർ പ്രതികരിച്ചത്. എന്തുകൊണ്ട് ഉണ്ടായില്ല എന്ന് സ്പീക്കറോട് ചോദിച്ച ഗവർണർ സംഭവത്തിലെ അതൃപ്തി മറച്ചുവച്ചില്ല. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ലോക്‌ഭവൻ നിർദേശിച്ചിരുന്നു. എന്നാൽ അതുപോലെയല്ല പാടിയത്. വിഷയത്തിൽ വിശദീകരണം തേടണോ എന്ന് തീരുമാനിച്ചില്ല. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ മുഴുവൻ പാടണമെന്നിരിക്കെയാണ് പൂർണമായി പാടാത്തതെന്നും ഗവർണർ പ്രതികരിച്ചത്. വിഷയത്തിൽ സർക്കാർ എന്ത് തുടർനടപടി എടുക്കും എന്ന് നോക്കുമെന്നും നടന്നത് പ്രോട്ടോകോൾ ലംഘനം എന്ന് ഗവർണർ വിശദമാക്കിയത്.

നേരത്തെ വി ഡി സതീശൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ പ്രതിപക്ഷ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നയപ്രഖ്യാപനം തുടങ്ങുന്നതിന് മുമ്പും അവസാനിച്ചതിന് ശേഷവും വന്ദേ മാതരം വീണ്ടും മുഴുവൻ വായിച്ചില്ല. രണ്ട് തവണയും ഭാഗികമായി മാത്രമേ വന്ദേ മാതരം ബാന്റിൽ വായിച്ചുള്ളൂ. വന്ദേമാതരം മുഴുവൻ വായിക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....