വന്ദേഭാരത് മിഷന്‍ : രണ്ടാം ഘട്ടത്തിന്‍റെ അവസാന വിമാന സർവ്വീസുകൾക്ക് ഇന്ന് തുടക്കം ; കേരളത്തിലേക്ക് മൂന്ന് സർവ്വീസുകള്‍

For full experience, Download our mobile application:
Get it on Google Play

റിയാദ് : വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിലെ അവസാന വിമാന സർവ്വീസുകൾക്ക് ഇന്ന് തുടക്കം. സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ജൂൺ 6 വരെ പതിനാല് സർവ്വീസുകളാണ് ഉണ്ടാവുക. കേരളത്തിലേക്ക് മൂന്ന് സർവ്വീസുകളാണ് ഉള്ളത്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി നാട്ടിലേക്കു മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം എൺപത്തിഅയ്യായിരം കവിഞ്ഞു.

എന്നാൽ പതിനൊന്നു വിമാനങ്ങളിലായി ഇതുവരെ 1670 ഓളം പേരെ മാത്രമാണ് നാട്ടിലേക്കു കൊണ്ടുപോകാൻ അധികൃതർക്ക് കഴിഞ്ഞത്. നാളെ തുടങ്ങുന്ന രണ്ടാം ഘട്ടത്തിലെ അവസാന  സർവ്വീസുകളിൽ ആകെ 13 വിമാന സർവ്വീസാണ് സൗദിയിൽ നിന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ പ്രഖ്യാപിച്ച റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം ഉൾപ്പെടെ മൂന്നു സർവ്വീസുകൾ മാത്രമാണ് കേരളത്തിലേക്കുള്ളത്.

മെയ് 29 നും 30 നും ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും മെയ് 31 നു റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് വിമാന സർവ്വീസുള്ളത്. നാട്ടിലേക്കു മടങ്ങാൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവരിൽ ഭൂരിപക്ഷവും മലയാളികളാണെന്ന് ഇന്ത്യൻ സ്ഥാനപതി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു ആനുപാതികമായി കേരളത്തിലേക്ക് വിമാന സർവ്വീസ് ഏർപ്പെടുത്താത്തതിൽ മലയാളികൾ ഏറെ ആശങ്കയിലാണ്. ഫൈനൽ എക്സിറ്റും നേടി എംബസിയിൽ പേര് രജിസ്റ്റർ ചെയ്തു നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്ന ഗർഭിണികളായ മലയാളികളിൽ ചിലരുടെ പ്രസവം ഇതിനോടകം സൗദിയിൽ നടന്നു. ഇത്തരത്തിൽ നിരവധി പ്രതിസന്ധിയിൽപ്പെട്ട് നാട്ടിലേക്കു മടങ്ങാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് നാടണയാൻ അധികൃതർ അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണിവർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...