വനിതാ കമ്മീഷന്‍ സിറ്റിംഗ് ; പരിഗണിച്ച 58 പരാതിയില്‍ 29 കേസുകള്‍ തീര്‍പ്പായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സംസ്ഥാന വനിതാ കമ്മീഷന്‍ ജില്ലാ ആസ്ഥാനത്ത് സിറ്റിങ് നടത്തി. വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 58 പരാതികള്‍ പരിഗണിച്ചു. 29 കേസുകള്‍ തീര്‍പ്പാക്കുകയും നാലെണ്ണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതാത് വകുപ്പുകള്‍ക്ക് അയച്ചു. ബാക്കി 25 കേസുകള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കുന്നതിനായി മാറ്റി വെച്ചു.

കുടുംബ പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സാമ്പത്തികവുമായി ബന്ധപ്പെട്ട പരാതികള്‍, കുടുംബ ഓഹരി വീതം വെക്കുന്നത് സംബന്ധിച്ച പരാതികള്‍, തുടങ്ങി വ്യത്യസ്ഥങ്ങളായ പരാതികളാണ് സിറ്റിങില്‍ പരിഗണിച്ചത്. എല്ലാ മാസവും കൃത്യമായി ജില്ലയില്‍ വനിതാകമ്മീഷന്‍ സിറ്റിംഗ് നടക്കുന്നതിനാല്‍ കേസുകളും എണ്ണത്തില്‍ കുറവുണ്ടെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ അറിയിച്ചു. വനിതാകമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, പാനല്‍ അംഗങ്ങളായ അഡ്വ.സബീന, അഡ്വ.സീന, അഡ്വ.സിനി തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള പ്രതികാരമായിരുന്നു തന്റെ അറസ്റ്റെന്ന് ജാന്‍മണി

0
കോഴിക്കോട്: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള...

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...