ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയെന്ന് വർഗീസ് ചൊവ്വന്നൂർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിൽ കോൺഗ്രസ്-എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയ സംഭവത്തിൽ ആരോപണങ്ങൾ തള്ളി പാർട്ടി നടപടി നേരിട്ട ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് ചൊവ്വന്നൂർ. തിരഞ്ഞെടുപ്പിലോ, സ്ഥാനാർത്ഥി നിർണ്ണയത്തിലോ, ഒരു ഘട്ടത്തിലും തന്നെ പാർട്ടി പങ്കെടുപ്പിച്ചിട്ടില്ലെന്നും കോൺഗ്രസ് പുറത്താക്കിയ വർഗീസ് ചൊവ്വന്നൂർ പറഞ്ഞു. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വർഗീസ് ചൊവ്വന്നൂർ പറഞ്ഞു.

ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയെന്ന് വർഗീസ് ചൊവ്വന്നൂർ വിമർശിച്ചു. എന്നും ഒരു പൊതുപ്രവർത്തകനായി തുടരും. അതിനു മറ്റൊരു പാർട്ടിയിലേക്ക് പോകേണ്ടതില്ല. ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ചൊവ്വന്നൂരിൽ കാര്യങ്ങൾ നിശ്ചയിച്ചത്. ആ യോഗത്തിൽ എസ്ഡിപിഐയുമായുള്ള സഖ്യം ചർച്ച ചെയ്തോ എന്ന് അറിയില്ലെന്ന് വർഗീസ് ചൊവ്വന്നൂർ വിശദീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷ്യം പുതുയുഗ കേരളം : മിഷൻ സമുദ്രയും എക്കണോമി കോറിഡോറും – ബജറ്റില്‍ വിസ്മയം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കരയിലും കടലിലും വിസ്മയ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി...

കേരള ബജറ്റ് : മിഷന്‍ സമുദ്രയിലൂടെ കേരളത്തെ മാരിടെെം ശക്തിയാക്കും – പോര്‍ട്ട്...

0
തിരുവനന്തപുരം: മിഷന്‍ സമുദ്ര പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ...

നടുപ്പുണി ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ : മരിച്ചത്...

0
തിരുച്ചിറപ്പള്ളി : കേരളത്തിൽ നിന്നും തമിഴ്നാട് തിരുച്ചിറപള്ളിയിലേക്ക് വന്ന ലോറിയിലെ ഡ്രൈവറെ...

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...