അപൂര്‍വ്വ ഇനമായ മഞ്ഞളും ഇഞ്ചിയുമായി കോന്നിയിലെ കര്‍ഷകന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : ”കുര്‍കുമ സീസിയ” എന്ന പേര് കേട്ട് ആരും നെറ്റി ചുളുക്കണ്ട. തേക്കുതോട് മേലേ പൂച്ചക്കുളത്ത് വിളഞ്ഞ കരിമഞ്ഞളിന്റെ ശാസ്ത്ര നാമമാണ് കുര്‍കുമ സീസിയ. തേക്കുതോട് മേലേപൂച്ചക്കുളം പുളിക്കലേടത്ത് പി ഡി പ്രസാദിന്റെ കൃഷിയിടത്തിലാണ് കുര്‍കുമ സീസിയ എന്ന ശാസ്ത്ര നാമമുള്ള കരിമഞ്ഞളും ഒപ്പം ഇഞ്ചികളുടെ രാജാവ് എന്ന് അറിയപ്പെടുന്ന ഇന്തോനേഷ്യന്‍ ചുവന്ന ഇഞ്ചിയും വിളഞ്ഞത്.

വയനാടന്‍ ആദിവാസികളില്‍ നിന്നാണ് കരിമഞ്ഞള്‍ ലഭിച്ചത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട സുഹൃത്താണ് ചുവന്ന ഇഞ്ചി നല്‍കിയത്‌. വംശ നാശ ഭീഷണി നേരിടുന്ന കരിമഞ്ഞള്‍ മുറിച്ചാല്‍ നീല കലര്‍ന്ന കറുപ്പാണ് നിറം. കര്‍പ്പൂരത്തിന്റെ ഗന്ധവും ഇതിനെ വ്യത്യസ്തമാക്കുന്നു. ഇലയുടെ മധ്യത്തില്‍ കടും വയലറ്റ്നിറത്തില്‍ വരകളുണ്ടാകും. കരിമഞ്ഞള്‍ ഒരു തവണമാത്രം പുഷ്പിക്കുകയും പുനരുത്പാദനം നടത്തിയ ശേഷം പിന്നീട് നശിക്കുകയുമാണ് ചെയ്യുന്നത്.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കരിമഞ്ഞള്‍ കൃഷി ഏറെയും. കേരളത്തില്‍ വയനാട് ഇടുക്കി ജില്ലകളിലും കണ്ടുവരുന്നു. ആയൂര്‍വേദ ചികിത്സയ്ക്കും പൂജാ കര്‍മ്മങ്ങള്‍ക്കും ഉപയോഗിച്ച് വരുന്നുണ്ട്. മുഖകാന്തിക്ക് ഉത്തമമായ കരിമഞ്ഞളിന് വിപണിയില്‍ മികച്ച വിലയുണ്ട്. കരിമഞ്ഞള്‍ തേടി നിരവധി ആളുകള്‍ പ്രസാദിനെ സമീപിക്കാറുണ്ട്. ചുവന്ന ഇഞ്ചി കറികളിലും ഉപയോഗിക്കുന്നു. പരീക്ഷണാ അടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷി. കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...